കേളുനായര്‍, വിദ്വാന്‍. പി (Kelunair, Vidwan.P)

ജീവിതനാടകം (Jeevitha natakam: vidwan P. Kelunayarute diarykuruppukal) - തൃശൂര്‍: (Thrissur:) കറന്റ് ബുക്സ്, (Current Books,) 2008. - 160p..

വിദ്വാ‌ന്‍ പി. കേളുനായരുടെ ജീവിതകാലം വളരെ ചെറുതായിരുന്നു. ചെയ്‌ത കാര്യങ്ങള്‍ വളരെ വലുതും. മനുഷ്യരുടെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. അതിന്‌ കലാപ്രവര്‍ത്തനവും അദ്ദേഹം ഉപയോഗിച്ചു. ഉത്തരകേരളത്തില്‍ കേളുനായര്‍ ഒരു സാംസ്‌കാരികവിപ്ലവംതന്നെ നടത്തി. മനുഷ്യസംസ്‌കാരത്തിന്റെ ഉത്‌കൃഷ്‌ടമൂല്യങ്ങളൊന്നും അദ്ദേഹത്തിനന്യമായിരുന്നില്ല; സംഗീതവും നാടകവും അഭിനയവും, അദ്ധ്യാപനവും എല്ലാം അദ്ദേഹം ജനനന്മയ്‌ക്കുവേണ്ടി ഉപയോഗിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യയിലാണ്‌ അഭയം കണ്ടെത്തിയത്‌. ജീവിതത്തെ മഹത്വപ്പെടുത്താനാവശ്യമായ ആന്തരികസമൃദ്ധികളെല്ലാമുളള ഒരാള്‍ എന്തിന്‌ ആത്മഹത്യചെയ്യുന്നു എന്ന ആഴമാര്‍ന്ന ചോദ്യത്തിനുളള ഉത്തരവും ഈ ഡയറിക്കുറിപ്പുകള്‍ തരുന്നുണ്ട്‌. തീര്‍ത്തുപറയാം, ഈ പുസ്‌തകം വായനക്കാരെ പിടികൂടും.

9788122607062


Diary | Biography | Speches | Drama | നാടകം
Biography

M894.8126 / KEL/J
Managed by HGCL Team

Powered by Koha