വർത്തമാനപുസ്തകം (Varthamanappusthakam)

By: പാറേമ്മാക്കൽ തോമാകത്തനാർ (Paremmakkal Thomakkathanar)Material type: TextTextPublication details: Pala: Indian Institute of Christian Studies, 1994Description: 308pSubject(s): Christians- India | Christianity-Kerala-History | First travelogue -India paremmakkal governador Christian community-Kerala Travel accountsDDC classification: M913 Summary: മലയാളത്തിലെ ആദ്യ യാത്രാവിവരണരചനയാണ്[ക] വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ ക്യതി രചിച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽ തന്നെ ആദ്യമുണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു. [1] ഗ്രന്ഥകാർത്താവിന്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M913 THO/V (Browse shelf (Opens below)) Available 10048

മലയാളത്തിലെ ആദ്യ യാത്രാവിവരണരചനയാണ്[ക] വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ ക്യതി രചിച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽ തന്നെ ആദ്യമുണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു. [1]

ഗ്രന്ഥകാർത്താവിന്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha