അശോക് ഡിക്രൂസ്‌ (Ashok DCruz)

പെൻഡുലം (Pendulam) - കൊച്ചി (Kochi) പ്രണത (Pranatha Books) 2019 - 367p.

ബൻസിഗർ ആശുപത്രിയിലെ ചുമരിൽ തൂങ്ങുന്ന റെഗുലാഡോറയിലേക്കുള്ള നോട്ടം എസ്‌തോസിനെ ചില അസാധാരണ ഓർമകളിലേക്ക് നിർദ്ദയം കുടഞ്ഞിട്ടു. റെഗുലാഡോറയെപ്പോലെ ഒരെണ്ണം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് കൊല്ലം ടൗൺഹാ ളിന്റെ പടിഞ്ഞാറേ ചുമരിലാണ്. ഒരുപക്ഷേ അതുതന്നെയായിരിക്കുമോ ഇതെന്നു പോലും അയാൾ വിസ്മയിച്ചു. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ആ വിശിഷ്ട നിർമിതിയുടെ അസാധാരണശബ്ദം എത്രയോ തവണ അയാളെ മോഹിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ല. ഈ വിധി തന്റെ കുടുംബത്തിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാവണം. പുറത്തുപോയ ലോപ്പസിനെയും കാണാനില്ല. എസ്‌തോസിന്റെ തലയിലൂടെ ഒരുപാട് വണ്ടികൾ തലങ്ങും വിലങ്ങും ഓടി. അതിനിടയിൽ, റെഗുലാഡോറയുടെ അസാധാരണശബ്ദം അവിടേക്ക് പെയ്തിറങ്ങി. ആ ഒച്ച എസ്‌തോസിനെ മുപ്പതാണ്ട് പിന്നിലുള്ള മറ്റൊരു ലോകത്തേക്ക് സൂത്രത്തിൽ വശീകരിച്ചു കടത്തിക്കൊണ്ടുപോയി. അയാൾ തലയുയർത്താതെ യാന്ത്രികമായി പറഞ്ഞു: “അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്.”

9789383255931


Malayalam-novel

M894.8123 / ASO/P

Powered by Koha