വൈശാഖൻ (Vaisakhan)

പച്ചവിളക്ക് (Pachavilakku) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017 - 198

ലക്ഷക്കണക്കിനു റെയില്‍വേ ജീവനക്കാരില്‍ ഒരുവനായിരുന്ന എനിക്ക് അമ്മമലയാളവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞത് എഴുത്തിലൂടെയായിരുന്നു. റെയില്‍വേജീവിതം എന്നിലെ അഹങ്കാരങ്ങളെ പൊഴിച്ചുകളഞ്ഞു. അഹംബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ കഥകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പച്ചവിളക്ക് കാണിക്കുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ.
ഇരുപതു വര്‍ഷം നീണ്ടുനിന്ന റെയില്‍വേ ജീവിതാനുഭവങ്ങളില്‍നിന്നും വൈശാഖന്‍ കൊത്തിയെടുത്ത പത്തൊന്‍പതു കഥകള്‍. ആധിപൂണ്ട ഗതിവേഗവും സിഗ്‌നല്‍ കിട്ടാതെ പെട്ടുപോകുന്ന നിശ്ചലതയും ഏകാന്തതയും ജീവിതമുഹൃര്‍ത്തങ്ങളുടെ വൈവിധ്യവും അനുഭവങ്ങളുടെ കൊടുംവേനലും ശൈത്യവുമെല്ലാമെല്ലാം നിറഞ്ഞുനില്ക്കുന്ന പത്തൊന്‍പതു ജീവിതഖണ്ഡങ്ങളാണിത്

9788182673502


Malayalam Literature
Malayalam Stories

M894.8123 / VAI/P

Powered by Koha