രാജീവൻ,ബി (Rajeevan,B)

വാക്കുകളും വസ്തുക്കളും (Vaakkukalum vasthukkalum) - കോട്ടയം: (Kottayam:) ഡി.സി. ബുക്സ്, (D C Books) 2009. - 660p..

സമകാലികലോകത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കു മുന്നില്‍ പഴയ ചിന്താരീതികളും പരികല്പനകളും പകച്ചു നില്‍ക്കുമ്പോള്‍ മാറിവന്ന ലോകയാഥാര്‍ ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍പോന്ന പുതിയ സമീപനരീതിയും പരികല്പനോപാധികളും കൊണ്ട് ജീവിതത്തിന്റെ സര്‍ഗ്ഗാത്മകമായ കുതിപ്പിനെ തുറന്നുവിടാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്. മാറുന്ന മാര്‍ക്‌സിസം, മാറുന്ന ബുദ്ധിജീവിതം, മാറുന്ന കലാചിന്ത തുടങ്ങി ആറുഭാഗങ്ങളുള്ള ഈ ബൃഹദ്ഗ്രന്ഥം മാറുന്ന ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വായനക്കാരനും ഒഴിവാക്കാനാകാത്തതാണ്. പഴയ മുതലാളിത്ത മത്സരം ആഗോളസാമ്രാജ്യവ്യവസ്ഥ യായി മാറിക്കഴിഞ്ഞതിന്റെയും പഴയ തൊഴിലാളിവര്‍ഗ്ഗം അധ്വാനത്തിന്റെ സമസ്തരൂപങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുജനസഞ്ചയമായി പരിണമിക്കുന്നതിന്റെയും സമകാലികലോകരാഷ്ട്രീയ-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഒരു സംസ്‌കാര പഠനഗ്രന്ഥം.ആധുനിക പാശ്ചാത്യമുഖ്യ ധാരായുക്തിയുടെ കെട്ടുപാടുകളില്‍നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നസമകാലീന മാര്‍ക്‌സിസ്റ്റ് ചിന്തയുടെ മറ്റൊരു ധാര ഒരു ഇന്ത്യന്‍ചിന്തകനില്‍ രൂപപ്പെടുന്നതിന്റെ വികാസചരിത്രം ഈ കൃതിയിലൂടെ അനാവൃതമാകുന്നു.

9788126425570


Malayalam Literature
Basheer, Vaikkom Muhammad | Thakazhi Sivasankara Pilla (Kayar) | O. V. Vijayan | V.K.N. | K.G. Sankara Pilla | Kadammanitta Ramakrishnan | Satchidanandan (Pani - poem) | Changampuzha | Vailoppilli Sreedhara Menon (Makarakoythu) | O.N.V. Kurup | Idappalli | Study | Sreenarayanaguru | കലയും പ്രത്യയശാസ്ത്രവും | സര്‍ഗാത്മകഥയും പ്രതിബദ്ധതയും | P. K. Balakrishnan | Marxism

M894.81209 / RAJ/V

Powered by Koha