000 03675cam a2200157ua 4500
020 _a9788171302017
082 _aM894.8123
_bANA/M
100 0 _aആനന്ദ് (Anand)
245 0 0 _aമരുഭൂമികൾ ഉണ്ടാകുന്നത് (Marubhoomikal Undakunnathu)
260 _aകോട്ടയം (Kottayam)
_bഡി . സി ബുക്ക്സ് (D.C.Books)
_c1997
300 _a214p.
520 _aആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാവസ്ഥകളുടെ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. ആനന്ദിന്റെ എക്കാലത്തേയും മികച്ച സൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. മരുഭൂമിക്ക് നടുവിലെ രംഭാഗഢ് എന്ന പട്ടണത്തിലെ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ചുണ്ടാകുന്ന ഒരു സുരക്ഷാ പദ്ധതിയില്‍ ലേബര്‍ ഓഫീസറായ കുന്ദന്റെ കഥയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലില്‍ പറയുന്നത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്‌റ്റേറ്റ് എന്ന അധികാര യന്ത്രം അതിന്റെ ക്രൂരലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാള്‍ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈര്‍പ്പം നശിപ്പിക്കപ്പെടുമ്പോള്‍, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുശബ്ദങ്ങളെയും കൊല്ലുമ്പോള്‍ , നിഷ്ഠുരമായ സര്‍ക്കാര്‍ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണല്‍ക്കാറ്റുപോലെ വേട്ടയാടുമ്പോള്‍, സമൂഹത്തിലേയ്ക്കും മനുഷ്യമനസ്സിലേയ്ക്കുമുള്ള മരുഭൂമിയുടെ വളര്‍ച്ച മുഴുവനാകുന്നു. ഡി.സി ബുക്‌സ് 1989ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു.
650 0 _aMalayalam literature
650 0 _aMalayalam Novel
942 _cBK
999 _c9492
_d9492