മാർ ഗ്രിഗോറിയോസിന്റെ മതവും മാർക്സിസവും (Mar grigoriosinte mathavum marxisavum)

By: ഗോവിന്ദപ്പിള്ള,പി (Govindapillai,P)Material type: TextTextPublication details: Thiruvananthapuram: Chintha Publishers, 2007Description: 243pSubject(s): Marxian socialism | Political science Marxism-communism-religion-christianity chrstian theology-mar gregoriosDDC classification: M320.5315 Summary: പി ഗോവിന്ദപ്പിള്ളയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളിലൊന്ന്, "മാര്‍ ഗ്രിഗോറിയോസിന്റെ മതവും മാര്‍ക്സിസവു'മാണ്. ഈ പുസ്തകം പി ജിയുടെ മാര്‍ക്സിസവും മതവും എന്നതിനെപ്പറ്റിയുംകൂടെയാണ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുള്ള മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു പി ജി. കേരളത്തിലെ പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞരെ പഠിച്ചും അവരുമായി ആശയവിനിമയം നടത്തിയുമാണ് മാര്‍ക്സിസവും ദൈവശാസ്ത്രവും പരസ്പരം പ്രതികരിക്കുന്നതിന്റെ അര്‍ഥതലങ്ങളെയും വിവക്ഷകളെയും പി ജി അന്വേഷിച്ചത്. മാര്‍ക്സിസത്തിനും ദൈവശാസ്ത്രത്തിനും വെളിച്ചംവീശുന്നതും രണ്ടിനെപ്പറ്റിയും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമാണ് പി ജിയുടെ അന്വേഷണം. പി ജി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് ഗീവര്‍ഗീസ് മാര്‍ ഒസ്താത്യോസ് മെത്രാപൊലീത്താ, പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത, എം എം തോമസ്, ബിഷപ് പൗലോസ് മാര്‍ പൗലോസ് എന്നിവരുമായാണ്. കേരളത്തിലെ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ രണ്ടുപേരാണ് ക്രിസ്തുമതത്തെപ്പറ്റി ആഴത്തില്‍ പഠനങ്ങള്‍ നടത്തിയത്: കെ ദാമോദരനും പി ഗോവിന്ദപ്പിള്ളയും. കെ ദാമോദരന്റേത് ദൈവശാസ്ത്രത്തിന്റെ സമീപത്തുനിന്നുള്ള പഠനമായിരുന്നെങ്കില്‍ പി ജിയുടേത് ദൈവശാസ്ത്രത്തിനുള്ളില്‍ പ്രവേശിച്ചുള്ള അപഗ്രഥനമായിരുന്നു. ക്രൈസ്തവസഭയിലെ പുരോഗമനാശയക്കാര്‍ക്ക് പി ജി ഒരു വഴികാട്ടിയായിരുന്നു. ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരെടുക്കുന്ന രാഷ്ട്രീയനിലപാട് മനസ്സിലാക്കുന്ന കമ്യൂണിസ്റ്റായിരുന്നു പി ജി. Read more: https://www.deshabhimani.com/articles/latest-news/418411
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M320.5315 GOV/M (Browse shelf (Opens below)) Available 20821

പി ഗോവിന്ദപ്പിള്ളയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളിലൊന്ന്, "മാര്‍ ഗ്രിഗോറിയോസിന്റെ മതവും മാര്‍ക്സിസവു'മാണ്. ഈ പുസ്തകം പി ജിയുടെ മാര്‍ക്സിസവും മതവും എന്നതിനെപ്പറ്റിയുംകൂടെയാണ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുള്ള മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു പി ജി. കേരളത്തിലെ പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞരെ പഠിച്ചും അവരുമായി ആശയവിനിമയം നടത്തിയുമാണ് മാര്‍ക്സിസവും ദൈവശാസ്ത്രവും പരസ്പരം പ്രതികരിക്കുന്നതിന്റെ അര്‍ഥതലങ്ങളെയും വിവക്ഷകളെയും പി ജി അന്വേഷിച്ചത്. മാര്‍ക്സിസത്തിനും ദൈവശാസ്ത്രത്തിനും വെളിച്ചംവീശുന്നതും രണ്ടിനെപ്പറ്റിയും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമാണ് പി ജിയുടെ അന്വേഷണം.

പി ജി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് ഗീവര്‍ഗീസ് മാര്‍ ഒസ്താത്യോസ് മെത്രാപൊലീത്താ, പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത, എം എം തോമസ്, ബിഷപ് പൗലോസ് മാര്‍ പൗലോസ് എന്നിവരുമായാണ്. കേരളത്തിലെ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ രണ്ടുപേരാണ് ക്രിസ്തുമതത്തെപ്പറ്റി ആഴത്തില്‍ പഠനങ്ങള്‍ നടത്തിയത്: കെ ദാമോദരനും പി ഗോവിന്ദപ്പിള്ളയും. കെ ദാമോദരന്റേത് ദൈവശാസ്ത്രത്തിന്റെ സമീപത്തുനിന്നുള്ള പഠനമായിരുന്നെങ്കില്‍ പി ജിയുടേത് ദൈവശാസ്ത്രത്തിനുള്ളില്‍ പ്രവേശിച്ചുള്ള അപഗ്രഥനമായിരുന്നു. ക്രൈസ്തവസഭയിലെ പുരോഗമനാശയക്കാര്‍ക്ക് പി ജി ഒരു വഴികാട്ടിയായിരുന്നു. ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരെടുക്കുന്ന രാഷ്ട്രീയനിലപാട് മനസ്സിലാക്കുന്ന കമ്യൂണിസ്റ്റായിരുന്നു പി ജി.

Read more: https://www.deshabhimani.com/articles/latest-news/418411

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha