TY - BOOK AU - ഷഹാദ് അൽ റാവി (Shahad Al Rawi) AU - സ്മിത മീനാക്ഷി (Smitha Meenakshi),Tr. AU - Translated by Smitha Meenakshi TI - ബാഗ്ദാദ് ക്ലോക്ക് (Bagdad Clock) SN - 9789390574650 U1 - M892.73 PY - 2021/// CY - കോഴിക്കോട്: (Kozhikkode:) PB - മാതൃഭൂമി, (mathrubhumi,) KW - Iraq novel KW - Translated works-malayalam N2 - ഷഹാദ്‌ അൽ റാവിഅറബിക് ബുക്കർ പ്രൈസിന് നാമനിർദേശം ചെയ്യപ്പെടുകയും എഡിൻബറോ ഇൻറർനാഷണൽ ബുക് ഫെസ്റ്റിവൽ അവാർഡിന് അർഹമാകുകയും ചെയ്ത ഇറാഖി എഴുത്തുകാരിയുടെ നോവൽരാവിലെ അഞ്ചുമണി കഴിഞ്ഞ് ആറു മിനിറ്റും നാല്പതു സെക്കൻഡും കഴിഞ്ഞ സമയത്ത് ക്ലോക്ക് നിലച്ചു. അതുയർന്നുനിന്ന കെട്ടിടം അമേരിക്കക്കാർ ബോംബിട്ടു തകർത്ത സമയമായിരുന്നു അത്. നശിപ്പിക്കപ്പെട്ട് ഒരു മാസത്തിനകം മ്യൂസിയത്തിനുള്ളിലെ എല്ലാ വസ്തുക്കളും കൊള്ളയടിക്കപ്പെട്ടു. നിമിഷങ്ങൾ ക്ലോക്കിന്റെ സൂചികളിൽ നിന്ന് നിലത്തേക്കൊഴുകുകയും സമയം അപ്പാടേ നിലയ്ക്കുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് നാലു മുഖങ്ങളുമായി വീണ്ടുമതിനെ പുനരുജ്ജീ വിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ ചെയ്തപ്പോൾ നാലു മുഖങ്ങളും വ്യത്യസ്ത സമയങ്ങളിലേക്ക് ദിശ കാണിച്ചു.യുദ്ധവേളയിലും സമാധാനകാലത്തുമുള്ള ബാഗ്ദാദിലെ ജീവിതം ആവിഷ്കരിക്കുന്ന നോവൽ. 1991 ജനുവരിയിൽ, ഒരു ബോംബ് ഷെൽറ്ററിൽവെച്ച് പരിചയപ്പെടുന്ന രണ്ടു പെൺകുട്ടികൾ അടുപ്പത്തിലാകുന്നു. ഇരുപതിലേറെ ദിവസത്തെ തണുപ്പും വിശപ്പും സർവോപരി ഭയവും അനുഭവിച്ച ആ കുട്ടികൾ കൂടുതൽ അടുത്ത സുഹൃത്തുക്കളായി മാറി. ദിവസങ്ങൾ വർഷങ്ങളിലേക്കു വളർന്നു. ഉപരോധങ്ങൾ മൂലം സുഖസൗകര്യങ്ങൾ നഷ്ടമായി. അതിന്റെ ഫലമായി വിരസതയും മടുപ്പും പരാതിയും നിറഞ്ഞു. കുടുംബങ്ങൾ നാടുവിട്ടു പോകുന്നത്പതിവായി. മറ്റൊരു രൂപത്തിലുള്ള മരണമാണത്. വിണ്ടും കാണുമെന്ന യാതൊരു പ്രതീക്ഷയും ബാക്കിവെക്കാതെചിലർ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമാകുന്നു.ചരിത്രത്തിൻറെ ഭ്രാന്ത് വേർപെടുത്തുകയും ഭൂമിശാസ്ത്രം കൂട്ടിച്ചേർക്കുകയും ചെയ്ത ജീവിതങ്ങളുടെ കഥപരിഭാഷ: സ്മിത മീനാക്ഷി ER -