TY - BOOK AU - സൂര്യാ ജോയ് (Surya Joy) TI - പരിസ്ഥിതി (Paristhithi) T2 - ഡിസി ക്വിസ് (DC Quiz) SN - 9789389445107 U1 - M333.7072 PY - 2020/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്‌സ് (DC Books) KW - Ecology KW - Environment quiz KW - Nature N2 - പൊതുവിജ്ഞാനത്തിലും ബുദ്ധിവികാസത്തിലും ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്നത്തെ തലമുറയുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായിയായ പുസ്തകപരമ്പരയാണ് ഡി സി ക്വിസ്. വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പരമ്പരയില്‍ പരിസ്ഥിതി, ഗണിതം, സയന്‍സ്, ഭൂമിശാസ്ത്രം, കായികം, ചരിത്രം, ഇന്ത്യ, ലോകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവുകളെ സമഗ്രമായി അവതരിപ്പിക്കുന്നു. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിജ്ഞാനകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകപരമ്പര. പരിസ്ഥിതി എന്നാല്‍ നാം ജീവിക്കുന്ന ചുറ്റുപാടുകള്‍തന്നെയാണ്. ഈ ജീവിത ചുറ്റുപാടാണ് ആവാസവ്യവസ്ഥ എന്നറിയപ്പെടുന്നത്. ഓരോ ആവാസവ്യവസ്ഥയും നിലനില്‍ക്കുന്നത് അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യര്‍ക്കുമാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. പ്രകൃതിയുടെ ഭാഗഭാക്കായ ജലം, മഹാസമു്രദങ്ങള്‍, ലോകനദികള്‍, ലോകത്തിലെ വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, മണ്ണ്, കാറ്റ്, മരുഭൂമികള്‍, സസ്യങ്ങള്‍, ലോക ദേശീയോദ്യാനങ്ങള്‍, പുല്‍മേടുകള്‍, പൂന്തോട്ടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ബാക്ടീരിയ, ഷഡ്പദങ്ങള്‍, കടല്‍ജീവികള്‍, കേരളത്തിെല കാലാവസ്ഥ, ഔഷധസസ്യങ്ങള്‍, കേരളത്തിലെ കാവുകള്‍, ദേശീയോദ്യാനം, വന്യജീവിസേങ്കതം, ജലാശയങ്ങള്‍, നദികള്‍, കായലുകള്‍, കടേലാരം കേരളത്തിലെ കോള്‍നിലങ്ങള്‍, പാരമ്പേര്യതര ഊര്‍ജവിഭവങ്ങള്‍, ഹോര്‍ത്തൂസ് മലബാറിക്കസ്, വനനിയമങ്ങള്‍, പരിസ്ഥിതി മലിനീകരണം, പരിസ്ഥിതി ദുരന്തങ്ങള്‍, ലോക പരിസ്ഥിതി സംഘടനകള്‍, ഭൂകമ്പങ്ങള്‍, പരിസ്ഥിതിദിനങ്ങള്‍, പരിസ്ഥിതി സനേഹികള്‍, പരിസ്ഥിതിക്കവിതകള്‍, പരിസ്ഥിതി പുസ്തകങ്ങള്‍ തുടങ്ങി പരിസ്ഥിതിയെ സംബന്ധിച്ച സമഗ്രവും ആധികാരികവും ആധുനികവുമായ അറിവുകള്‍ ഉള്‍പ്പെടുത്തിയ ഗ്രന്ഥം ER -