TY - BOOK AU - നരേന്ദ്ര കോഹ്‌ലി (Narendra kohli) AU - അജയകുമാർ,കെ.സി (Ajayakumar,K.C),Tr. TI - പ്രത്യക്ഷം (Prathyaksham) T2 - മഹാസമർ -7 SN - 9788130016900 U1 - M891.433 PY - 2017/// CY - കോഴിക്കോട് : (kozhikkode:) PB - പൂർണ, (Poorna,) KW - Hindi novel-malayalam translated works KW - Hindi literature KW - Mahabharatha-Epic novel N2 - കൃഷ്ണന്റെ മകനും ദുര്യോധനന്റെ മകളും ചേര്‍ന്ന് ബലരാമനെ തീര്‍ത്തും കൃഷ്ണന്റെ എതിര്‍പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത് നമുക്കിതില്‍ കാണാം. യാദവകുലത്തിലെ സംഘര്‍ഷം മറനീക്കി പുറത്തുവരുമ്പോള്‍ തനിക്ക് നിഷ്പക്ഷതയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു കണ്ട് നിസ്സഹായനാകുന്ന കൃഷ്ണനെയും സ്വന്തം നേതൃത്വത്തില്‍ സംഘടിപ്പിച്ചുണ്ടാക്കിയ നാരായണീ സേനയെ ദുര്യോധനന്റെ പക്ഷത്തേക്ക് നല്കി അവരുടെ സര്‍വ്വനാശം ഉറപ്പാക്കി യാദവകുലത്തിലെ തന്നെ ധാര്‍മ്മിക അധഃപതനത്തിന് പരിഹാരം ഉറപ്പാക്കുന്ന കൃഷ്ണനെയും ധര്‍മ്മത്തിന്റെ പക്ഷത്ത് കൃഷ്ണനുണ്ടെന്നും കൃഷ്ണനുള്ളിടത്ത് വിജയമുണ്ടെന്നുമുള്ള ആത്മവിശ്വാസത്തോടെ നിരായുധനായ കൃഷ്ണനെത്തന്നെ വരിക്കുന്ന പാര്‍ഥനെയും നാം ഇതില്‍ കാണുന്നു. യുദ്ധം അനിവാര്യമാണെന്നറിയുമ്പോഴും അധര്‍മ്മത്തിന്റെയും ആ പക്ഷത്തു നില്‍ക്കുന്നവരുടെയും സര്‍വ്വനാശം അനിവാര്യമാണെന്നറിയുമ്പോഴും ശാന്തിക്കായി അവസാനനിമിഷം വരെ ശ്രമം കൃഷ്ണന്‍ നടത്തുന്നു. പാണ്ഡവരെ ഒന്നോടെ കൊന്നൊടുക്കാന്‍ എന്നും കൂട്ടുനിന്ന കര്‍ണ്ണനെ അയാള്‍ കുന്തിയുടെ തന്നെ മകനാണെന്നും ജ്യേഷ്ഠപാണ്ഡവനാണെന്നും പറഞ്ഞ് നിശ്ചേഷ്ടനാക്കേണ്ടത് യുദ്ധം ഒഴിവാക്കാനും സാധിച്ചില്ലെങ്കില്‍ ജയിക്കാനും ആവശ്യമായിരുന്നു. എന്നിട്ടും കര്‍ണ്ണന്‍ ധര്‍മ്മത്തിന്റെ പക്ഷത്തേക്ക് മാറാന്‍ തയ്യാറാകാതെ നിന്ന് യുദ്ധത്തില്‍ ദുര്യോധനനെ തീര്‍ത്തും ചതിക്കുന്നതെങ്ങനെ? ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മര്‍ ER -