TY - BOOK AU - പി. ഇളയിടം, സുനിൽ (P. Elayidom, Sunil) TI - ത്യാഗരാജയോഗവൈഭവം (Thyagarajayogavaibhavam) SN - 9789386822338 U1 - M780.954 PY - 2017/// CY - കണ്ണൂർ: (Kannur:) PB - കൈരളി, (Kairali,) KW - Karnatic music-History KW - Thyagaraja - Karnatic musician-Life history N2 - കർണാടകസംഗീതത്തിൽ മറ്റാർക്കുമില്ലാത്ത ഉന്നതസ്ഥാനം ത്യാഗരാജന് ലഭിച്ചതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ‘ത്യാഗരാജയോഗവൈഭവം' എന്ന ഗ്രന്ഥത്തിൽ സുനിൽ പി ഇളയിടം. ത്യാഗരാജൻ ജീവിച്ച കാലത്തിന്റെ സാമൂഹ്യ സവിശേഷതകളെ ചരിത്രപരമായി വിശകലനം ചെയ്തും കർണാടകസംഗീതത്തിന്റെ ഉള്ളടക്കത്തെ സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തിയുമാണ് ‘ത്യാഗരാജയോഗവൈഭവം' എന്ന ഗ്രന്ഥം രചിച്ചിരിക്കുന്നത്. പതിനെട്ടാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലും 19ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായാണ് ത്യാഗരാജന്റെ ജീവിതം. ഫ്രഞ്ച് വിപ്ലവം നടന്ന കാലം. മാർക്‌സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചതും ഈ കാലയളവിൽ. ഇന്ത്യയിൽ ബ്രിട്ടീഷ് വാഴ്ച ഉറച്ചു. ഈ സാമൂഹ്യ അന്തരീക്ഷത്തിലാണ് ത്യാഗരാജന്റെ സംഗീതസേവനം. ത്യാഗരാജൻ ജീവിച്ചിരുന്ന തഞ്ചാവൂർ ഭരിച്ചിരുന്ന ശരഭോജി രാജാവിന്റെ ഇംഗ്ലീഷ് ജീവിതത്തോടും സംഗീതത്തോടും സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യവും അത് സംഗീതത്തെ സ്വാധീനിച്ചതെങ്ങനെയെന്നും സുനിൽ വിശദീകരിക്കുന്നുണ്ട്. താളപ്പാക്കം അന്നമാചാര്യയുടെ കാലംമുതൽ കീർത്തനങ്ങൾ രചിക്കപ്പെടുകയും പാടുകയും ചെയ്തിരുന്നുവെങ്കിലും കർണാടകസംഗീതത്തിലെ മുഖ്യ സംഗീതരൂപമായി കീർത്തനങ്ങൾ മാറിയത് ത്യാഗരാജൻ ജീവിച്ചിരുന്ന കാലത്താണ്. Read more: https://www.deshabhimani.com/special/news-24-12-2017/694882 ER -