TY - BOOK AU - വീരേന്ദ്രകുമാര്‍, എം. പി. (Veerendrakumar, M. P.) TI - വിവേകാനന്ദൻ: സന്യാസിയും മനുഷ്യനും (Vivekanandan: Sanyasiyum manushyanum) SN - 9788182677012 U1 - M923.6 PY - 2019/// CY - കോഴിക്കോട്: (Calicut:) PB - മാതൃഭൂമി ബുക്സ്, (Mathrubhoomi books,) KW - vivekanandan biography KW - malayalam text N2 - മുപ്പത്തിയൊന്‍പതു വര്‍ഷം മാത്രം ദീര്‍ഘിച്ച ജീവിതത്തിനിടെ നിരവധി മനുഷ്യായുസ്സുകള്‍കൊണ്ടു ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചു കടന്നുപോയ മഹാസന്ന്യാസിയാണ് സ്വാമി വിവേകാനന്ദന്‍. മുപ്പതു വയസ്സുവരെ ആരാലും അറിയപ്പെടാത്ത ഒരു പരിവ്രാജകന്‍ മാത്രമായിരുന്നു അദ്ദേഹം. എന്നാല്‍, മുപ്പതാമത്തെ വയസ്സില്‍ ഷിക്കാഗോയിലെ മതമഹാസമ്മേളനത്തില്‍ ചെയ്ത ഒരൊറ്റ പ്രസംഗംകൊണ്ട് ആ സന്ന്യാസിക്കു മുന്‍പില്‍ കിഴക്കും പടിഞ്ഞാറും കൈ കൂപ്പി. ലോകം മുഴുവനും മുന്നില്‍ വണങ്ങിയും വിസ്മയിച്ചും നില്ക്കുമ്പോഴും വിവേകാനന്ദനില്‍ ദുഃഖങ്ങളും കഷ്ടതകളും മാത്രം നിറഞ്ഞ ഒരു സാധാരണമനുഷ്യന്റെ വിങ്ങുന്ന മനസ്സ് സ്പന്ദിച്ചുകൊണ്ടേയിരുന്നു. സന്ന്യാസിയുടെ വിരക്തിയും വ്യക്തിയുടെ ധര്‍മസങ്കടങ്ങളും ഒരു ജീവിതകാലം മുഴുവന്‍ ഈ മനുഷ്യന്‍ അധികമാരോടും പറയാതെ കൊണ്ടുനടന്നു. ഈ ജീവചരിത്രം വായിക്കുമ്പോള്‍ സന്ന്യാസിയായ വിവേകാനന്ദനെ മാത്രമല്ല വായനക്കാര്‍ കണ്ടുമുട്ടുന്നത്; ജീവിതത്തിന്റെ കഠിനപരീക്ഷണങ്ങളെയെല്ലാം ഇച്ഛാശക്തികൊണ്ട് മറികടന്ന ഒരു മനുഷ്യനെക്കൂടിയാണ് ER -