TY - BOOK AU - അശോകൻ (Ashokan) TI - ഉത്തമ പാകം (UthamaPakam) SN - 9789352827930 U1 - M894.8123 PY - 2019/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Novel N2 - ഉത്തമ പാകം എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ അശോകൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതവും വർത്തമാനവും ഒരു പുനർ വായനക്ക് വിധേയമാക്കുകയാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സഹനത്തിന്റെയും ചെറുത്തുനില്പിന്റെയും എണ്ണമറ്റ പോരാട്ടങ്ങളുടെയും ഒരു വീര ഗാഥയായി കമ്മ്യൂണിസ്റ്റ് ചരിത്രം നമുക്ക് മുൻപിൽ നടുവുയർത്തി നിൽക്കുന്നുണ്ട്. ചോരയുടെയും കണ്ണീരിന്റെയും വിയർപ്പിന്റെയുമൊക്കെ മണമുള്ള കഥകൾ. നാടുവാഴി ജന്മിത്വത്തിനും വൈദേശിക ഭരണകൂടത്തിനുമെതിരെ കർഷക തൊഴിലാളികളും നെയ്ത്തുകാരും ചെത്തുകാരും കല്പണിക്കാരും ബീഡി തെറുപ്പുകാരുമൊക്കെ ചേർന്ന് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ സ്മരണകൾ ഇരമ്പുന്ന ഒരു ഭൂതകാലം ER -