TY - BOOK AU - അബ്ദുൾകലാം,എ.പി.ജെ. (Abdulkalam,A.P.J) TI - മുന്നേറുന്ന ഇന്ത്യ ; മാറ്റത്തിന്റെ മാനിഫെസ്റ്റോ (Munnerunna India:Mattathinte manifesto) T2 - India 2020 SN - 9788126464654 U1 - M894.8124 PY - 2016/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Non Fiction /Articles N2 - സ്വപ്നം കാണൽ, അധ്വാനിക്കൽ, ലക്ഷ്യബോധം – ഇവയാണ് എന്റെ വിജയരഹസ്യം. സ്വപ്നം ലക്ഷ്യത്തെ കാണിച്ചുതരുന്നു. അധ്വാനം അതിനെ കരഗതമാക്കുന്നു. ഇതിനിടയിൽ തീർച്ചയായും പ്രശ്‌നങ്ങളുണ്ടാകും. അവയെ നാം അഭിമുഖീകരിക്കുക. ദൈവം നമ്മോടുകൂടെയെങ്കിൽ ആർക്ക് നമുക്കെതിരെ നിൽക്കാനാവും?’ നമ്മുടെ മുൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം നമ്മെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് വികസിതമായൊരു ഇന്ത്യയെയാണ്. മികച്ച ഒരു രാഷ്ട്രത്തെ പടുത്തുയർത്താൻ മികവുറ്റ നേതൃത്വവും മികച്ച ഭരണസംവിധാനവും അത്യന്താപേക്ഷിതമാണ്. മികച്ച നേതൃത്വത്തിലൂടെ ഇന്ത്യൻ വികസനത്തിന് പാതയൊരുക്കാൻ എങ്ങനെ സാധിക്കുമെന്നതിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരമായ എ മാനിഫെസ്റ്റോ ഫോർ ചേയ്ഞ്ച് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് മുന്നേറുന്ന ഇന്ത്യ – മാറ്റത്തിന്റെ മാനിഫെസ്റ്റോ. ശക്തമായ ഭരണനിർവ്വഹണത്തിലൂടെ രാജ്യത്തിന് എങ്ങനെ നേട്ടങ്ങൾ കൊയ്ത് മികച്ചൊരു വികസിത രാഷ്ട്രമായിത്തീരാം എന്നതിനുള്ള ഒരു രൂപരേഖ നൽകുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ. ഭരണസംവിധാനത്തിന്റെ താഴെ തട്ടിലുള്ളവർ തുടങ്ങി സംസ്ഥാന തലത്തിലുള്ള ഭരണാധികാരികൾ വരെ എങ്ങനെ നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തിനായി പ്രവർത്തിക്കണം എന്ന അദ്ദേഹം ഈ കൃതിയിലൂടെ വ്യക്തമാക്കുന്നു. ഓരോ സംസ്ഥാനത്തെയും നിയമസഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ അവലോകനങ്ങളോടൊപ്പം തുടർന്നുള്ള വികസനപദ്ധതികൾക്കായി എന്തൊക്കെ ചെയ്യാം എന്നും ഈ കൃതിയിൽ പ്രതിപാദിക്കുന്നു. ഗ്രാമവികസത്തിനും സംസ്ഥാന നിയമസഭകൾക്കും നമ്മുടെ രാഷ്ട്രത്തിനും വേണ്ടിയുള്ള വികസന പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിനൊപ്പംതന്നെ 2020 ൽ വികസിത രാഷ്ട്രമായി മാറാൻ കുതിക്കുന്ന ഇന്ത്യയുടെ ഇതുവരെയുള്ള വികസനവും അവലോകനം ചെയ്യുന്ന കൃതി. പുസ്തകത്തിന്റെ ലക്ഷ്യം, ക്രിയാത്മക നേതൃത്വം, താഴേത്തട്ടിലുള്ള വ്യക്തികൾ, സർക്കാർ തലത്തിലെ വ്യക്തികൾ, ഗ്രാമവികസനത്തിനുവേണ്ടിയുള്ള മാനിഫെസ്റ്റോ, സംസ്ഥാന നിയമസഭകൾക്കുവേണ്ടിയുള്ള പ്രകടനപത്രിക, ദേശത്തിനുവേണ്ടിയുള്ള നയപ്രഖ്യാപനം, ഇന്ത്യയ്ക്കുവേണ്ടിയുള്ള ദർശനം എന്നീ എട്ട് ഭാഗങ്ങളിലായി ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മുന്നേറ്റത്തിനായുള്ള വികസന പദ്ധതികളുടെയും ഇതുവരെ നേടിയെടുത്ത വികസത്തിന്റെയും ചർച്ച ചെയ്യുകയാണ് അദ്ദേഹം. ഓരോ സംസ്ഥാനത്തിന്റെയും വികസന അവലോകനം വഴി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ ഏതെല്ലാമാണെന്ന അവബോധം കൂടി അദ്ദേഹം നമുക്ക് പകർന്നു തരുന്നു. മികച്ച ഒരു രാഷ്ട്രത്തെ പടുത്തുയർത്താനുള്ള വഴികാട്ടിയായി മുന്നേറുന്ന ഇന്ത്യ – മാറ്റത്തിന്റെ മാനിഫെസ്റ്റോ എന്ന പുസ്തകത്തെ വിലയിരുത്താം ER -