TY - BOOK AU - മാധവിക്കുട്ടി (Madhavikutty) TI - പാലായനം (Palayanam) U1 - M894.8123 PY - 1990/// CY - തൃശൂർ (Thrissur) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Malayalam Stories N2 - സ്‌ത്രീയുടെ തീര്‍ത്തും സ്വകാര്യമായ അനുഭവലോകത്തിനു മലയാളത്തില്‍ ലഭിച്ച വിശിഷ്‌ടമായ ആവിഷ്‌കാരമാണ്‌ മാധവിക്കുട്ടിയുടെ കഥകള്‍. ഒരു സ്‌ത്രീ തന്നിലൂടെ യാത്ര തുടങ്ങുമ്പോള്‍ പുരുഷ‌ന്‍ പണിതുയര്‍ത്തിയ ചരിത്രത്തിന്‌ എങ്ങനെ നടുക്കം സംഭവിക്കുന്നു എന്ന്‌ അരനൂറ്റാണ്ടുകാലത്തെ എഴുത്തനുഭവങ്ങളിലൂടെ മാധവിക്കുട്ടി കാണിച്ചുതന്നു. സ്‌ത്രീക്ക്‌ സ്വന്തം ഭാഷതിരിച്ചുകിട്ടാ‌ന്‍ ഒരു സാഹസികയാത്രതന്നെ നടത്തേണ്ടതുണ്ടെന്ന്‌ കഥകളിലൂടെ ഈ എഴുത്തുകാരി തെളിയിച്ചു. മലയാളം ലാളിച്ചുപോന്നിരുന്ന മൂല്യങ്ങളെ അടിമുടിവിറപ്പിക്കാ‌ന്‍ അവര്‍ക്ക്‌ വളരെ പെട്ടെന്നു തന്നെ കഴിഞ്ഞു. ഈ കഥകള്‍ വായിച്ചാല്‍ അതു മനസ്സിലാവും. കേരളത്തിലെ സഹൃദയര്‍ ഹൃദയത്തില്‍ സൂക്ഷിച്ച കഥകളാണ്‌ ഈ പുസ്‌തകത്തില്‍. മലയാളഭാഷക്ക്‌ എങ്ങനെയൊക്കെ വികാരപ്പെടുത്താ‌ന്‍ കഴിയും എന്ന്‌ ഈ കഥകളിലൂടെ അനുഭവിച്ചറിയാം; തീര്‍ച്ച ER -