TY - BOOK AU - സൂര്യശങ്കര്‍ എസ് (Suryasankar, S) TI - റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ (Rameesaykku orayiram pranaya lekhanangal) SN - 9788194113478 U1 - M894.8121 PY - 2019/// CY - Trivandrum PB - Mythri books KW - poems N2 - “ക്ഷണികമുഹൂർത്തങ്ങളിൽ നിന്ന് ജീവിതത്തിന്റെ വിശാലഭൂപടങ്ങളിലേക്ക് ശിരസ്സുയർത്തി നിൽക്കുന്നവയാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയാനുഭവത്തിന്റെ സൂക്ഷ്മഭേദങ്ങളെ ഇതൾവിടർത്തുന്ന വാങ്മയങ്ങളിലൂടെ അവ ജീവിതത്തിന്റെ ആകാശവിശാലതയിലേക്ക് നോക്കുന്നു. ജീവിതാർത്ഥങ്ങളെയപ്പാടെ പ്രണയത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു. അങ്ങനെ നിത്യജീവിതത്തിനുള്ളിൽ ഒരു അപരലോകം തീർക്കുന്നു.“ -സുനിൽ. പി. ഇളയിടം ഒരാള്‍ ഡയറിയില്‍ എഴുതിവയ്ക്കുന്ന സ്വകാര്യക്കുറിപ്പുകള്‍ സമൂഹത്തോട് മുഴുവന്‍ സംസാരിക്കുന്നവയാകാറുണ്ട്. ചില ജയില്‍ ഡയറികള്‍ ലോകം ഏറ്റെടുത്തിട്ടുണ്ട്. വിഷയം പ്രണയം ആണെങ്കില്‍ സൗരഭ്യം വര്‍ദ്ധിക്കും. ഈ വര്‍ദ്ധിതസുഗന്ധത്തിന്റെ ഉദ്യാനമാണ് സൂര്യശങ്കറിന്റെ കാവ്യക്കുറിപ്പുകള്‍. മഹാകാവ്യപ്പിറവിക്കു പ്രണയനിരാസവും ഒറ്റയാനുണ്ടാകുന്ന വിധവും കാടു കേറിപ്പോയ പറച്ചിലും കുരുവിയുടെ വഴികാട്ടലും എല്ലാം ഈ രമണീയചിന്തകളില്‍ ഉണ്ട്. മഴയ്ക്ക് മതമുണ്ടോ എന്ന ചോദ്യവുമുണ്ട്. ഹൈക്കു പോലെ വായിച്ച് അനുഭവിക്കാവുന്ന രചനകള്‍. -കുരീപ്പുഴ ശ്രീകുമാർ ER -