TY - BOOK AU - റാഷിദ് (Rashid) TI - പ്രകാശത്തിന്റെ ചരിത്രം (Prakashathnte charithram) SN - 9789357320511 U1 - M535 PY - 2023/// CY - Kottayam PB - DC books KW - light KW - electro magnetic waves N2 - എന്താണ് പ്രകാശം? ഈ ചോദ്യത്തിന് മനുഷ്യനോളംതന്നെ പഴക്കമുണ്ട്. മാറിവരുന്ന രാത്രിയും പകലും, പകൽനേരങ്ങളിൽ തലയ്ക്കു മുകളിൽ ജ്വലിച്ചുനിൽക്കുന്ന സൂര്യനും രാത്രി ആകാശത്തെ വൃദ്ധിക്ഷയത്തോടുകൂടിയ ചന്ദ്രനും പൊട്ടുകൾ പോലെ ചിന്നിച്ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളും എല്ലാം തന്നെ ആദിമമനുഷ്യന് ഒരത്ഭുതമായിരുന്നു. തീയാണ് മനുഷ്യന്റെ ആദ്യത്തെ കൃത്രിമ പ്രകാശസ്രോ തസ്സ്. അതിന്റെ പ്രകാശവും ചൂടുപിടിപ്പിക്കാനുള്ള കഴിവുമെല്ലാം മനുഷ്യൻ അവന്റെ ജീവിതത്തിനാവശ്യമായ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങി. പ്രകാശത്തിന്റെ വിവിധ സ്വഭാവങ്ങളും അതേക്കുറിച്ച് നടന്ന പഠനങ്ങളും മനുഷ്യരാശിയെത്തന്നെ മാറ്റിമറിച്ചു. മനുഷ്യൻ പ്രകാശത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ വലിയൊരു ചരിത്രംതന്നെയുണ്ട് പ്രകാശത്തിന് പറയാൻ ER -