TY - BOOK AU - മുഹമ്മദ് അബ്ബാസ് (Muhammed Abbas) TI - വിശപ്പ് പ്രണയം ഉന്മാദം (Vishappu pranayam Unmadam) SN - 9789359622507 U1 - M928.94812 PY - 2024/// CY - Kozhikode PB - Mathrubhoomi books KW - memoir N2 - അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു. അബ്ബാസിന്റെ വേദനകള്‍ ഭാഷയിലൂടെ പ്രവഹിക്കുമ്പോള്‍ എന്റേതുകൂടിയാവുന്നു. വേദനയുടെ ഭാഷയാണ് അബ്ബാസിന്റെ ഭാഷ. മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും കാണിച്ചുതരുന്നവയാണ് ഈ കൃതിയിലെ കുറിപ്പുകള്‍. അവയെ കുറ്റബോധത്തോടെ മാത്രമേ എനിക്കു വായിക്കാന്‍ കഴിയൂ. കാരണം, എന്റെ കാലത്ത് ഒരു സഹജീവിക്ക് ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടിവരുന്നുവെങ്കില്‍ സാമൂഹികജീവി എന്ന നിലയില്‍ ഞാനുംകൂടി അതിനുത്തരവാദിയാണ്. ഇതിന്റെ വായന ഞാനെന്ന മനുഷ്യനിലെ കാപട്യത്തെയും അഹങ്കാരത്തെയും ഒരു പരിധിയോളം ഇല്ലായ്മ ചെയ്യുന്നു. -എന്‍.ഇ. സുധീര്‍ ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം ER -