TY - BOOK AU - Nenmara P.Viswanathannair TI - അകനാനൂറ് (Akananooru) SN - 9788176903448 U1 - M894.81111 PY - 2015/// CY - Thrissur PB - Kerala Sahitya Akademi KW - Epic poem- Tamil literature KW - Malayalam translation N2 - തമിഴിലെ സംഘകൃതികളിൽ ഒരു വിഭാഗമാണ് അകംകൃതികൾ. സംഘം കൃതി കളെ അകം, പുറം എന്ന് രണ്ടായി തിരിക്കാം. അകം കൃതികൾ ആത്മപരങ്ങളും പുറം കൃതികൾ വസ്തുപരങ്ങളും ആണ്. പ്രാചീന തമിഴ് പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അകം എന്നത് പ്രേമം വിഷയമാക്കിയുള്ള ഗാനകൃതികളെയാണ്‌. . വീരത്വം, ഔദാര്യം, കീർത്തി മുതലായ വിഷയങ്ങളെ 'പുറം' എന്നും പറയപ്പെടുന്നു. അകംപാട്ടുകളിലെ നായകൻ സങ്കല്പപാത്രങ്ങളാണ്. പുറംപാട്ടുകളില് നാടുവാഴുന്നവരുടെ ഗുണങ്ങളെ വാഴ്ത്തുകയാണ് പതിവ്. അതിനാൽതന്നെ അകംപാട്ടുകള് കവിസങ്കല്പങ്ങളായും പുറംപാട്ടുകള് വസ്തുസ്ഥിതികഥനങ്ങളായും പരിണമിക്കുന്നു. പ്രേമകഥ വിവരിക്കുമ്പോള് അതിന് അനുയോജ്യമായ സ്ഥലം, സമയം, പക്ഷി, മൃഗം, വൃക്ഷം, പൂവ് എന്നിങ്ങനെയുള്ളവയെ ഇണക്കി പാടുന്ന പതിവാണുള്ളത്. ജനഹൃദയങ്ങളില് മാത്രം ജീവിച്ച നാടോടിപ്പാട്ടുകളുടെ രീതിയും ഇതുതന്നെ. അവയിൽ നിന്നാണ് പുലവ(പണ്ഡിത)ന്മാര് അകംകൃതികളിലെ പ്രതിപാദനസമ്പ്രദായം കൈക്കൊണ്ടതെന്നു വിചാരിക്കാം. അങ്ങനെ അകംപാട്ടുകളിൽ പ്രകൃതിവർണന സുലഭമായിത്തീർന്നു. എങ്കിലും അവയുടെ പ്രധാനലക്ഷ്യം പ്രേമത്തെപ്പറ്റി പാടുക എന്നതുതന്നെയായിരുന്നു ER -