TY - BOOK AU - കാരൂർ നീലകണ്‌ഠ പിള്ള (Karur Neelakanda Pillai) TI - ഉതുപ്പാന്റെ കിണർ (Uthuppante Kinar) SN - 9789353909598 U1 - M808.0683 PY - 2020/// CY - Kottayam PB - DC Books KW - children's literature N2 - ഉതുപ്പാന്‍ എന്ന മനുഷ്യന്റെയും അദ്ദേഹം തന്റെ ആകെയുള്ള സ്ഥലത്ത് കുത്തിയ ഒരു കിണറിന്റെയും കഥയാണ് ഉതുപ്പാന്റെ കിണര്‍ എന്ന ചെറുകഥയിലൂടെ കാരൂര്‍ നീലകണ്ഠപ്പിള്ള പറയുന്നത്. ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ജീവിതമായിരുന്നു ഉതുപ്പാന്റേത്. സ്വന്തമെന്ന് പറയാന്‍ ആരുമില്ല. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച പണംകൊണ്ട് കുറച്ച് സ്ഥലം വാങ്ങി അവിടെ ഒരു കിണര്‍ കുഴിക്കുകയാണ് ഉതുപ്പാന്‍. പ്രകൃതിമാതാവിന്റെ മനസാണ് ഉതുപ്പാന്. എല്ലാവരോടും സ്‌നേഹവും കരുണയും ആര്‍ദ്രതയും മാത്രം. അതുകൊണ്ടുതന്നെ തന്റെ ഭൂമിയിലെ കിണര്‍ അദ്ദേഹം ചുറ്റുമുള്ള മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ ഉപയോഗിക്കാന്‍ നല്‍കി.  എന്നാല്‍ ചുറ്റുമുള്ളവരാരും ഉതുപ്പാന്റെ നന്‍മ തിരിച്ചറിഞ്ഞില്ല. നഗരം വികസിച്ചപ്പോള്‍ എങ്ങും പൈപ്പുവെള്ളമെത്തി. അതോടെ ആളുകള്‍ ഉതുപ്പാന്റെ കിണറിനെ മറന്നു. വികസനത്തിന്റെ പേരില്‍ നഗരത്തിലെ സ്വാഭാവിക ജനസ്രോതസുകള്‍ മൂടാന്‍ അധികാരികള്‍ ഒരുങ്ങി. പരിഷ്‌കാരത്തിന്റെ പേരില്‍ ഭരണാധികാരികള്‍ നടത്തുന്ന മണ്ടത്തരങ്ങളാണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. പരിസ്ഥിതിയെയോ അതിന്റെ സ്വാഭാവിക വ്യവസ്ഥകളെയോ യാതൊരുവിധത്തിലും മാനിക്കാതെയാണ് പലപ്പോഴും നമ്മുടെ നാട്ടില്‍ വികസനമെന്ന പേരില്‍ പല പ്രഹസനങ്ങളും നടക്കുന്നത്. ശുദ്ധമായ കുടിവെള്ള സ്രോതസുകള്‍ നശിപ്പിച്ചിട്ട് ആളുകള്‍ക്ക് പൈപ്പുവഴി നല്‍കുന്നത് മലിനമായ നദികളിലേയും കനാലുകളിലേയും വെള്ളമാണ്. ഇത് ജനങ്ങളെ രോഗികളാക്കുന്നു. കുഴല്‍വെള്ളവിതരണത്തിനായി ഭൂമിയെ നെടുനീളത്തില്‍ കീറിമുറിക്കുന്നതും പ്ലാസ്റ്റിക് കുഴലുകള്‍ ഉപയോഗിക്കുന്നതുമെല്ലാം ശരിയല്ല. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രകൃതി തന്നെയാണ് ആശ്വാസമാകുന്നത്. സ്വന്തം മകളെപ്പോലെ സ്‌നേഹിച്ച കിണര്‍ മൂടപ്പെടുന്നത് നോക്കിനില്‍ക്കാനാവാതെ വരുമ്പോള്‍ ഉതുപ്പാന്‍ ആ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയാണ്. കിണറിന്റെ മരണത്തിന് ഒരു ദിവസം മുമ്പേ കിണറ്റില്‍ ചാടി ഉതുപ്പാന്‍ ആത്മഹത്യ ചെയ്യുന്നു എന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഉയര്‍ത്തിക്കാട്ടുന്നു ER -