TY - BOOK AU - കൃഷ്ണകുമാരി,എ (Krishnakumari,A) TI - സമരപഥങ്ങളിലെ പെൺപെരുമ(Samarapadhangalile penperuma) U1 - M305.43095483 PY - 2018/// CY - തൃശൂർ (Thrissur) PB - സമത (Samatha) KW - Women leaders KW - social reformation leaders-Kerala KW - Women revolutionaries -history KW - renaissance leaders-women N2 - -+ കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ സൂക്ഷ‌്മചരിത്രവും നവോത്ഥാന നായികമാരുടെ വിശദമായ ജീവിതരേഖയും ഉൾക്കൊള്ളുന്നു എ കൃഷ്ണകുമാരി രചിച്ച ‘സമര പഥങ്ങളിലെ പെൺപെരുമ'. മഹിളാ പ്രസ്ഥാനം കേരളത്തിൽ എന്ന ആദ്യ ഭാഗം ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളെയും വനിതാവിമോചന പ്രസ്ഥാനങ്ങളെയും വിശദമായി ചർച്ചചെയ്തുകൊണ്ട് കേരളത്തിലെ വനിതാമുന്നേറ്റത്തിന്റെ സൂക്ഷ്മചിത്രം അവതരിപ്പിക്കുന്നു. സമരസാക്ഷ്യം എന്ന രണ്ടാം ഭാഗത്തിൽ നവോത്ഥാന ഘട്ടത്തിലും അനന്തരവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള 20 വനിതകളുടെ ജീവിതരേഖ വരച്ചിടുന്നു. അന്തർജന സമാജത്തിന്റെ മുൻനിര പ്രവർത്തകരായിരുന്ന പാർവതി നെന്മിനി മംഗലത്തിന്റെയും ആര്യ പള്ളത്തിന്റെയും പോരാട്ടത്തെ ചരിത്രപ്രാധാന്യം മുൻനിർത്തി കൃഷ്ണകുമാരി വിശകലനം ചെയ്യുന്നു. കൈക്കുഞ്ഞുമായി ജയിലിലേക്ക് പോയ കുട്ടിമാളുവമ്മയുടെ ജീവിതചിത്രം സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്വലചിത്രങ്ങളിൽ ഒന്നാണ്. ഉപ്പുസത്യഗ്രഹത്തിന്റെ രാഷ്ട്രീയ സന്ദർഭത്തിൽ നിയമലംഘനം നടത്തി അറസ്റ്റിലായ അവർ മൂന്നുമാസംപോലും പ്രായം തികഞ്ഞിട്ടില്ലാത്ത കൈക്കുഞ്ഞിനെയുമെടുത്താണ് ജയിലിലേക്ക് പോയത്. രാഷ്ട്രീയത്തിലെ എഴുത്തുകാരിയായ ആനി തയ്യിലിന്റെ ജീവിതവും വിവരിക്കുന്നു. പതിനെട്ടാം വയസ്സിൽ പത്രാധിപയായ ഹലീമാ ബീവിയുടെ സാമൂഹ്യമായ ഇടപെടലുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ഗ്രന്ഥത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഭാ​ഗം. 1938ൽ തിരുവല്ലയിൽനിന്ന് ‘മുസ്ലിം വനിത' എന്ന പേരിൽ ആരംഭിച്ച വനിതാമാസികയുടെ പത്രാധിപയായിരുന്നു ഹലീമാ ബീവി. സാമ്പത്തിക പ്രതിസന്ധിമൂലം മാസിക നിലച്ചുപോയെങ്കിലും പിൽക്കാലത്ത് ‘ആധുനിക വനിത' എന്ന പേരിൽ ഇതിന്റെ പുനഃപ്രസിദ്ധീകരണം തുടങ്ങി. സാംസ്കാരിക കേരളം കനകലിപികളിൽ കുറിക്കേണ്ട പേരാണ് ഹലീമാ ബീവിയുടേത്. മലയാളിയുടെ ആദ്യത്തെ സ്വന്തം ലേഖികയായ യശോദ ടീച്ചറുടെ കർമമണ്ഡലം ആരെയും അത്ഭുതപ്പെടുത്തും. ‘പാവങ്ങളുടെ പടനായിക' എന്നാണ് കൃഷ്ണകുമാരി സുശീല ഗോപാലനെ വിശേഷിപ്പിക്കുന്നത്. കെ ആർ ഗൗരിയമ്മ എന്ന മുന്നണിപ്പോരാളിയുടെ ജീവിതം ആധുനിക കേരളത്തിന്റെ ഏഴു പതിറ്റാണ്ടുകാലത്തെ ചരിത്രംകൂടിയാണെന്ന് ​ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ജീവിതസമരങ്ങളും പൊതുപ്രവർത്തന മുന്നേറ്റങ്ങളും ഈ വിധം സമാഹരിക്കുക എന്നത് വരുംതലമുറയ്‍ക്കായുള്ള മഹത്തായ കരുതിവയ്പാണ്. ER -