TY - BOOK AU - മലയാറ്റൂർ രാമകൃഷ്ണൻ (Malayattur Ramakrishnan) TI - മൃദുലപ്രഭു (Mridulaprabhu) SN - 9788171805310 U1 - M894.8123 PY - 2021/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Malayalam Novel N2 - മലയാറ്റൂരിന്റെ ഒരു ഫാന്റസി പ്ലസ് സൈക്കോളജിക്കൽ മിസ്ട്രി നോവലാണ് മൃദുലപ്രഭു. ചിത്രകാരനായ മുകുന്ദൻ തന്റെ ക്യാൻവാസ് വലിയ വിലക്ക് വാങ്ങിയ മൃദുലപ്രഭുവിന്റെ അമ്മവീട്ടിൽ വന്ന് താമസിക്കുന്നു. വേലകാരിയായ ചപ്പമ്മയും മൃദുലയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു, ചില സമയങ്ങളിൽ ചപ്പമ്മയുടെ അടുത്ത ഭയചകിതയായി നിൽക്കുന്ന മൃദുലയെ മുകുന്ദൻ പലപ്പോഴും കണ്ടിട്ടുണ്ട്. രഹസ്യങ്ങളുടെ ഒരു കലവറയാണ് ആ വീട് എന്ന് മുകുന്ദന് അനുഭവപ്പെടുന്നു. മന്ത്രോച്ചാരണങ്ങളും, ആഭിചാരങ്ങളും ആയി ജീവിക്കുന്ന വ്യക്തിയാണ് മൃദുല എന്ന് മുകുന്ദൻ തിരിച്ചറിയുന്നു. മൃദുലക്ക് മുകുന്ദനോടുള്ള വികാരം എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്തതായിരുന്നു... മുകുന്ദൻ ആകട്ടെ ഭയവും.മൃദുല ബ്രഹ്മചാരിയായ മുകുന്ദനെ കൊണ്ട് എന്തോ നേടാൻ ശ്രമിക്കുകയാണ്. മൃദുലയുടെ പട്ടുസാരികൾ ഉടുത്ത് സ്വന്തം ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചപ്പമ്മ വേറിട്ട ഒരു വ്യക്തിത്വമാണ്. മുകുന്ദൻ പൂർവ്വജന്മത്തിൽ കൊച്ചിക്കാരൻ ശ്രീധരപ്രഭു ആയി മൃദുലയുടെ ചിത്രകാരനായ ഭർത്താവായിരുന്നു എന്ന് പിന്നീട് തിരിച്ചറിയുന്നു.... മുൻജന്മത്തിൽ മൃദുല എട്ടാം നമ്പർ കാർ ഷെഡിലേക്ക് റിവേഴ്സ് എടുക്കുമ്പോൾ അപകടം പറ്റി ശ്രീധരപ്രഭു ഷണ്ഡൻ ആകുന്നു. യൗവ്വനത്തിൽ നിൽക്കുന്ന മൃദുല ചപ്പമ്മയുടെ മന്ദൻ ആയ മകൻ കൊളുന്തവേലുവുമായി അരുതാത്ത ബന്ധം തുടങ്ങുന്നു... ഇത് നേരിട്ട് കണ്ട ശ്രീധരപ്രഭു കൊളുന്തവേലുവിനെ കൊല്ലാൻ നോക്കുന്നു, പക്ഷേ കൊളുന്തവേലുവിനെ അടിയേറ്റ് അയാൾ മരിക്കുന്നു. പക്ഷേ മൃദുല കരഞ്ഞില്ല...ശ്രീധരപ്രഭുവിന്റെ ചിത്രങ്ങളും ഇൻഷുറൻസും ആയിരുന്നു മൃദുലയുടെ ലക്ഷ്യം. സത്യം വെളിപ്പെടുത്തിയ ചപ്പമ്മയും മരണമടയുന്നു. മുകുന്ദന്റെ രക്തംകൊണ്ട് ശവപ്പെട്ടിയിൽ സൂക്ഷിക്കുന്ന ശ്രീധരപ്രഭുവിന്റെ ദേഹത്തിന്റെ പുനർജന്മമാണ് മൃദുല ശ്രമിച്ചത്... ഒരു ബലിമൃഗം. അവിടെനിന്ന് രക്ഷപ്പെട്ടു കടൽ തീരത്ത് എത്തിയ മുകുന്ദൻ സ്വയം ചോദിച്ചു. ഞാൻ മുകുന്ദൻ ആരാണ് മൃദുല പ്രഭു? അമ്മ, ഭാര്യ, കാമുകി? കാമരൂപിണി, ദുർമന്ത്രവാദിനി? ER -