TY - BOOK AU - സക്കറിയ (Zacharia) TI - രണ്ട് യാത്രകൾ;അലാസ്‌കാ ദിനങ്ങൾ,സൈബീരിയൻ ഡയറി (Rand yathrakal;Alaska dinangal,siberian diary) SN - 9788194834892 U1 - M910.45 PY - 2020/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്സ് (DC Books) KW - Travelogue -Malayalam author KW - Alaska-Siberia KW - united states-Travel N2 - 2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ രണ്ടാം പതിപ്പില്‍. ജനുവരിയിലാണ് പുസ്തകം പുറത്തിറങ്ങിയത്. അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ സഞ്ചാരങ്ങളാണ് ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ . വളരെ വര്‍ഷങ്ങള്‍ മുന്‍പാണ് ഒരു നോവല്‍ എന്നെ അലാസ്‌കയുടെ ആകാശത്തിനുകീഴില്‍ കൊണ്ടുപോയി നിര്‍ത്തിയത്. തണുത്ത് വിറങ്ങലിച്ച മാനത്ത് ഒരു കൂറ്റന്‍ ചന്ദ്രന്‍ നിറംമാഞ്ഞ ചുവപ്പ് മുഖംമൂടിപോലെ തൂങ്ങിനിന്നു. മനുഷ്യരും മൃഗങ്ങളും ചവിട്ടിക്കുഴച്ച് നിലാവ് പുതഞ്ഞ് പരന്നുകിടന്ന മഞ്ഞില്‍, റാന്തലുകളുടെയും പന്തങ്ങളുടെയും കുലുങ്ങുന്ന വെളിച്ചത്തില്‍ സ്വര്‍ണവേട്ടക്കാരുടെ കൂന്താലികള്‍ ഉയരുകയും താഴുകയും ചെയ്തു. വെളുത്ത മണ്ണിലേക്ക് കറുത്ത മണ്ണിന്റെ മഴ പൊഴിഞ്ഞു. മഞ്ഞുവണ്ടി വലിക്കുന്ന നായകളുടെ കൂട്ടങ്ങള്‍ ഉറക്കമാണ്. അവയുടെ തുകല്‍കോപ്പുകള്‍ അഴിച്ചുവെച്ചിരിക്കുന്നു. അടുത്ത് ഒരു വലിയ നായ മുന്‍കാലുകള്‍ മഞ്ഞില്‍ നീട്ടിവെച്ച് നാക്ക് വെളിയിലിട്ട് കിതച്ചുകൊണ്ട് മിന്നുന്ന മഞ്ഞക്കണ്ണുകളാല്‍ സ്വര്‍ണനായാട്ടുകാരെ നോക്കിയിരിക്കുന്നു. അതായിരുന്നു ബക്ക്. എന്നെ ഒരു സങ്കല്പ വായുവിമാനത്തിലേറ്റി അലാസ്‌കയിലേക്ക് പറപ്പിച്ചുകൊണ്ടുപോയ ജാക്‌ലണ്ടന്റെ സുപ്രസിദ്ധ നോവല്‍ കോള്‍ ഓഫ് ദ വൈല്‍ഡ്-ലെ വീരനായകന്‍- സക്കറിയ ER -