TY - BOOK AU - ബേബി,കെ.ജെ (Baby,K.J) TI - മാവേലിമൻറം (Mavelimnram) SN - 9789353905507 U1 - M894.8123 PY - 2020/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്‌സ് (DC Books) KW - Malayalam novel KW - Tribal people-Wayanad N2 - വയനാട്ടിലെ ഗിരിവർഗക്കാർ മുമ്പും നമ്മുടെ നേവലുകളിൽ മുഖം കാട്ടിയിട്ടുണ്ട്. ഉദാരമതികളായ ചിലരുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ അർത്ഥദീർഘമായ ടൂറിസ്റ്റ് KJ Baby-Mavelimanramപാർപ്പുകളുടെ പാർശ്വഫലങ്ങളെന്ന നിലയിൽ. കാപ്പിച്ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കുവരുന്ന കൗതുകങ്ങൾ എന്ന നിലയിൽ. അത്തരം സഞ്ചാരീഭാവങ്ങൾ കൂട്ടിക്കുഴച്ച് നിർമ്മിച്ചതൊന്നുമല്ല ഈ നോവൽ. ഈ നോവലിൽ അവർ ലജ്ജാവിവശരായ ആശ്രിതർ മാത്രമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഹാസ്യാനുകരണമല്ല. അവർ ആർക്ക് അടിമപ്പെട്ടിരിക്കുന്നുവോ, ആരുടെ പരിഷ്‌കാരം അവരെ കൂടുതൽക്കൂടുതൽ അന്യവൽക്കരിച്ചുകൊണ്ടിരിക്കുന്നുവോ, ആരുടെ സ്വാർത്ഥം അവരുടെ അകപുറങ്ങളെ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നുവോ ആ പരിഷ്‌കൃതരെക്കാൾ എത്രയോ ഗംഭീരമായ ഒരു പൈതൃകത്തിന്റെ അവകാശികളാണ്. അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ ER -