TY - BOOK AU - അൻവർ അബ്ദുള്ള (Anvar Abdulla) TI - പ്രൈം വിറ്റ്നസ് (Prime Witness) SN - 9789390234424 U1 - M894.8123 PY - 2020/// CY - കോഴിക്കോട് (Kozhikkode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam detective novel N2 - അജിത്തും ഒൻപതു സുഹൃത്തുക്കളും രണ്ടു ഡ്രൈവർമാരും കൂടി വൈകീട്ട് ഏഴുമണിയോടെ വിസ്പറിങ് വേവ്സ് എന്ന റിസോർട്ടിൽ നിന്നും കോവളം കടപ്പുറത്തേക്കു പോകുന്നു. സീസണല്ലാത്തതു കൊണ്ട് തീരം വിജനമാണ്. മണിക്കൂറുകളോളം അവർ ആ കടപ്പുറത്ത് മദ്യപിച്ചും കടൽത്തിരകളിൽ കളിച്ചും നേരം പോക്കുന്നു. പിന്നീട് ബീച്ചിന്റെ മറ്റൊരു ദിക്കിലേക്ക് പോകാൻ തീരുമാനിക്കുകയും വഴിമധ്യേ അവരുടെ വണ്ടി അപകടത്തിൽ പെടുകയും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെ അവർ വണ്ടി ഉയർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനിടയ്ക്ക് മദ്യപിച്ച് അബോധാവസ്ഥയിലായ അജിത്തിനെ സുഹൃത്തുക്കൾ കാറിനുള്ളിൽ കിടത്തിയെങ്കിലും ബോധം തിരികെ വന്നപ്പോൾ അവൻ സ്വയം എഴുന്നേറ്റു പുറത്തേക്കിറങ്ങുന്നു. ഒടുവിൽ, വണ്ടി പൊക്കിയെടുത്ത ശേഷം എല്ലാവരും റിസോർട്ടിലേക്കു മടങ്ങുകയും അവിടെ വെച്ച് അജിത് തങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ, അതിവേഗം തിരികെ ബീച്ചിലേക്കു പുറപ്പെടുന്നു. ബീച്ചിൽ, അവർ അല്പം മുൻപുവരെ നിന്നിരുന്നതിനു സമീപത്തായി അജിത്തിൻറ മൃതദേഹം കണ്ടെത്തുന്നു. അന്വേഷണത്തിനായി ഡിറ്റക്ടീവ് ശിവശങ്കർ പെരുമാൾ എത്തുന്നു. അന്വേഷണത്തിന്റെ ചടുലത നിലനിർത്തിക്കൊണ്ട് മുന്നേറുന്ന കുറ്റാന്വേഷണ നോവൽ ER -