TY - BOOK AU - ഇക്ബാൽ,ബി (Ekbal,B) TI - ഇന്ത്യൻ ഔഷധമേഖല;ഇന്നലെ,ഇന്ന് (Indian oushadhamekhala;Innale,inn) SN - 9789383330485 U1 - M338.476 151 PY - 2014/// CY - തൃശൂർ (Thrissur) PB - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (Kerala sasthrasahithya parishad) KW - pharmaceutical industry -India KW - Drug industry KW - Indian patent law KW - Economic policy -India N2 - ഭീതിവിതച്ചുകൊണ്ട് ലോകമാകെ പടർന്നുപിടിച്ച എയ്ഡ്സ് രോഗത്തെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിഞ്ഞത് ഇന്ത്യൻ മരുന്നു കമ്പനികൾ കുറഞ്ഞവിലയ്ക്ക് എയ്ഡ്സിനുള്ള മരുന്നുകൾ ലഭ്യമാക്കിയതിനാലാണ്. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാർമസിയെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ജനകീയാരോഗ്യപ്രസ്ഥാനമായ മെഡിസിൻ സാൻസ്ഫ്രോണ്ടിയേഴ്സ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നടപ്പിലാക്കിയ ഔഷധനയങ്ങൾമൂലം ബ്രിട്ടീഷ് മരുന്നുകമ്പനികളുടെ ഇന്ത്യയിലെ സർവാധിപത്യം അവസാനിച്ചു. ഔഷധമേഖലയിൽ പൊതു-സ്വകാര്യമേഖലാ കമ്പനികൾ ശക്തിപ്രാപിക്കുകയും ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞവിലയ്ക്ക് ഉത്പാദിപ്പിച്ച് ഔഷധഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ആഗോള സാമ്പത്തികനയങ്ങളുടെ ഫലമായി ജീവൻരക്ഷാമരുന്നുകൾ സാധാരണക്കാർക്ക് അപ്രാപ്യമായിത്തീർന്നിരിക്കയാണ്. ഇന്ത്യൻ ഔഷധമേഖല ബഹുരാഷ്ട്രമരുന്ന് കമ്പനികളുടെ വിഹാരരംഗമായി മാറിയിരിക്കുന്നു. ഇന്ത്യൻ ഔഷധമേഖലയുടെ ചരിത്രവർത്ത മാനയാഥാർഥ്യങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്നു ER -