TY - BOOK AU - ഒ.എൻ.വി കുറുപ്പ് (O.N.V Kurupp) TI - പോക്കുവെയിൽ മണ്ണിലെഴുതിയത് (Pokkuveyil mannilezhuthiyath) SN - 9789384445850 U1 - M928.94812 PY - 2015/// CY - തിരുവനന്തപുരം: (Thiruvananthapuram:) PB - ചിന്ത, (Chintha,) KW - ONV kurupp biography KW - Malayalam writer-memoirs KW - Malayalam literature-Author N2 - മലയാളത്തിലെ പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ.എൻ.വി. കുറുപ്പിൻറെ ഓർമ്മക്കുറിപ്പുകളാണ് പോക്കുവെയിൽ മണ്ണിലെഴുതിയത്.[1][2][3] ഇതൊരു ആത്മകഥയല്ല എന്ന് ഒ.എൻ.വി. തന്നെ പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും പൂർണ്ണമായും ഈ കൃതിയെ അദ്ദേഹത്തിൻറെ ആത്മകഥയായി തന്നെ കണക്കാക്കാം.[4] അദ്ദേഹത്തിൻറെ ബാല്യകാലം മുതൽ വിദ്യാഭ്യാസകാലം, ഔദ്യോഗിക ജീവിതം, കവിതയുടെ ലോകം, സിനിമാലോകം എന്നിങ്ങനെ ജീവിതത്തിൻറെ വിശ്രമവേളവരെ എത്തിനിൽക്കുന്നുണ്ട് ഈ കൃതിയിൽ. ഈ കൃതിയെക്കുറിച്ച് ഒ.എൻ.വി. പറയുന്നത് ഇങ്ങനെയാണ്‌: “ ഇതൊരു ആത്മകഥയല്ല; അങ്ങനെയൊന്നെഴുതാനുള്ള വലിപ്പവുമെനിക്കില്ല. കാലത്തെ വന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കുറുക്കി കൊടുത്ത്, ഈറൻ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകൾ മാത്രം ” പുസ്തകത്തിൽ അനുബന്ധമായി കേരള സർവ്വകലാശാലയുടെ ഓണററി ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ഒ.എൻ.വി. ചെയ്ത പ്രസംഗവും, 2007 ലെ എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണവും, ജ്ഞാനപീഠ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണവും സ്മൃതിചിത്രങ്ങൾ എന്നപേരിൽ ചിത്രശാലയും ചേർത്തിട്ടുണ്ട്. ER -