TY - BOOK AU - കുഞ്ഞിക്കണ്ണൻ വാണിമേൽ (Kunjikkannan vanimel) TI - മലയാള സാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങൾ (Malayala sahithyathile muppath sthree kathaapathrangal) SN - 9788130016207 U1 - M894.8124 PY - 2016/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Malayalam literature- women characters KW - portrayal of women-malayalam Essays N2 - മലയാളി വായന മനസ്സിനെ സ്വാധീനിച്ച 30 സ്‌ത്രീ കഥാപാത്രങ്ങള്‍ ഒരു പുസ്‌തകത്തില്‍ ഒന്നിക്കുന്നു. നോവല്‍ കഥ കവിത എന്നീ വ്യത്യസ്‌ത മേഖലയിലെ കഥാപാത്രങ്ങളാണ്‌ പഠനവിധേയമാക്കുന്നത്‌. ചന്ദുമേനോന്റെ ഇന്ദുലേഖ രാമന്‍പിള്ളയുടെ സുഭദ്ര തകഴിയുടെ കറുത്തമ്മ ബഷീറിന്റെ ഐഷക്കുട്ടി, എംടിയുടെ കുട്ട്യേടത്തി എന്നിങ്ങനെ മലയാളിമനസ്സിനെ അസ്വസ്ഥമാക്കുകയും , ആനന്ദഭരിതമാക്കുകയും ചെയ്‌ത കഥാസൃഷ്ട്‌ടികളുടെ പഠനം കേരള സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലൂടെയും കടന്ന്‌ പോകുന്നു. മലയാളത്തിലെ മുസ്ലീം കഥാപാത്രങ്ങളെ കുറിച്ചുള്ള പ്രത്യേക ലേഖനവും പുസ്‌തകത്തിലുണ്ട്‌. നിരൂപണത്തിന്റ ശാഠ്യങ്ങളില്ലാതെ കഥപറച്ചലിന്റെ ആസ്വാദനമാണ്‌ പുസ്‌തകം നല്‍കുന്നതെന്ന്‌ അവതാരികയില്‍ ഡോക്ടര്‍ റോസി തമ്പി സാക്ഷ്‌പ്പെടുത്തുന്നു.എഴുത്തുകാരനും ചലച്ചിത്രനിരൂപകനും മാധ്യമ പ്രവര്‍ത്തകരുമായ കുഞ്ഞിക്കണ്ണന്‍ വാണിമേലാണ്‌ പുസ്‌തകത്തിന്റെ രചയിതാവ്‌. മലയാള നിരൂപണ രംഗത്ത്‌ കഥാപാത്ര പഠനം അപൂര്‍വ്വമാണെന്നും അതിന്റെ കുറവ്‌ പരിഹരിക്കുകയാണ്‌ രചനയുടെ ഉദ്ദേശമെന്നും ഗ്രന്ഥകാരന്‍ പറയുന്നു. നവംബര്‍ 29 ന്‌ വടകരയില്‍ വെച്ച്‌ പുസ്‌തകം പ്രകാശനം ചെയ്യും. വാണിമേല്‍ സ്വദേശി. ചന്ദ്രിക ദിനപത്രത്തില്‍ ജോലി ചെയ്യുന്നു. സാഹിത്യം, സിനിമ, രാഷ്ട്രീയം, ആരോഗ്യം, സംഗീതം, ചിത്രകല തുടങ്ങിയ വിഷയങ്ങള്‍ 1500ല്‍ പരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാനിയന്‍ സിനിമ, സിനിമയുടെ അന്താരാഷ്‌ട്ര ഭാഷ, മഗ്രിബ്, സിനിമ ചരിത്രവും വര്‍ത്തമാനവും, കാഴ്ചയിലെ കലാപം, ഏശുദാസ്, സംഗീതമേ ജീവിതം, കഥാമനസ്സ്, പ്രതിഭകളുടെ വര്‍ത്തമാനം, മഞ്ഞുകാല കഥകള്‍ എന്നിങ്ങനെ 18ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഐഐഎഫ് ചലച്ചിത്ര പുരസ്കാരം, അല ചലച്ചിത്ര പുരസ്കാരം, പ്രതിഭ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ; അജിത മക്കള്‍; അമല്‍, ബിമല്‍ ഫോണ്‍: 9947396862 ER -