TY - BOOK AU - മോഹനൻ, വി.എം. (Mohanan, V.M.) TI - മുല്ലാക്കഥകൾ (Mullakadhakal) SN - 9788126467402 U1 - M808.068 PY - 2016/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്ക്സ് (DC Books) KW - Malayalam jokes N2 - മുല്ലയെപ്പറ്റിയുള്ള നിരവധി ഐതിഹ്യങ്ങളിലൊന്ന് ഇവിടെ പകർത്തുന്നു. ബാലനായ നാസർ വാസനാവൈഭവമുള്ള വായാടിയായിരുന്നു. ചിത്താകർഷകമായ കൊച്ചുകഥകൾ പറഞ്ഞു സഹപാഠികളെ വീർപ്പുമുട്ടിക്കും. കുട്ടികളുടെ ശ്രദ്ധ പഠിപ്പിൽനിന്ന് അകന്നുപോകുന്നതു കണ്ട ഗുരുനാഥൻ ശിഷ്യന്‍റെ വായ മൂടിക്കെട്ടാൻ ശ്രമിച്ചുവത്രെ. പക്ഷേ, കഥകളുടെ ഉറവിടം അടയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒടുവിൽ സഹികെട്ട ഗുരുനാഥൻ നിരീക്ഷിച്ചുവത്രേ: “നീ എത്ര ഗൗരവമുള്ള കാര്യം പറഞ്ഞാലും കേൾക്കുന്നവർ ചിരിക്കുകയേയുള്ളൂ.” കേട്ടവർ ചിരിക്കുക മാത്രമല്ല, ചിന്തിക്കുകയും ചെയ്തു. കഥകളിലെ ചൈതന്യവും നർമ്മവും ചോർന്നുപോകാതെ പുനരാഖ്യാനം ചെയ്യാൻ ശ്രീ മോഹനൻ ശ്രമിച്ചിട്ടുണ്ട്. കഥകളും ലേഖനങ്ങളുമായി പല പത്രികകളിലും പ്രത്യക്ഷപ്പെടുന്ന ഗ്രന്ഥകാരൻ വായനക്കാർക്ക് അപരിചിതനല്ല. അദ്ദേഹത്തിനൊരു അവതാരകൻ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ സ്നേഹത്തിനു വഴങ്ങി, മുല്ലാക്കഥകൾ സന്തോഷത്തോടെ അവതരിപ്പിക്കുന്നു. ശുഷ്കിച്ചുവരുന്ന നമ്മുടെ ഫലിതശാഖയെ ഈ സങ്കലനം പുഷ്ടിപ്പെടുത്തട്ടെ! ER -