TY - BOOK AU - വാസൻ പുത്തൂർ (Vaasan Puthur) TI - തീവ്രവാദിയുടെ ഉമ്മ (theevravadiyude umma) SN - 9789380884370 U1 - M894.8121 PY - 2011/// CY - തൃശൂർ (Thrissur) PB - ഗ്രീൻ ബുക്ക്സ് (Green Books) KW - Malayalam literture KW - Malayalam poem N2 - 'ഒരു ദിവസം ഒരു നട്ടുച്ച നേരത്ത് കറുത്ത ചില്ലുകളുള്ള ഒരു കറുത്ത കാര്‍ വന്ന് അവന്റെ പടിപ്പുറത്ത് ഒളിച്ചപോലെ നിന്നു കറുത്ത കാറില്‍നിന്നും പുറത്തു വന്ന ഒരു കറുത്ത കൈ അവനെ മാടിവിളിച്ചു ശങ്കിച്ചു ശങ്കിച്ചടുത്തു ചെന്നപ്പോള്‍ കറുത്ത കൈ അവനോട് വാചാലമാവുകയും അവനെ തൊട്ടു തലോടുകയും ചെയ്തു... തിരിച്ചുവരുമ്പോള്‍ അവന്റെ മുഖത്ത്പുതിയ ഭാഷ പഠിക്കുന്ന കുട്ടിയുടെ പരിഭ്രമം കണ്ടു... പിന്നേയും കറുത്ത ചില്ലുകളുള്ള കറുത്ത കാര്‍ വന്ന് അവന്റെ പടിക്കല്‍ ഒളിച്ചുനില്‍ക്കുക പതിവായി... (തീവ്രവാദിയുടെ ഉമ്മ) പരുഷമാര്‍ന്ന ജീവിതചിത്രങ്ങളാണ് ഈ കാവ്യസമാഹാരത്തിലുടനീളം. ജീവിതത്തിന്റെ വരള്‍ച്ചയില്‍നിന്നാണ് ആര്‍ദ്രമല്ലാത്ത ഈ കാഴ്ചകള്‍ ഉറവെടുക്കുന്നത്. എന്നാല്‍ അനുഭൂതിയുടെ ഔന്നത്യത്തിലേക്ക് കുതിക്കുന്നവയാണ് ഇതിലെ കവിതകള്‍. അവ ശക്തമായ ഒരു സംവേദനം തീര്‍ക്കുകയും വായനക്കാരനെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു ER -