TY - BOOK AU - വിക്ടർ ലീനസ് (Victor Lenous) TI - വിക്ടർ ലീനസിന്റെ കഥകൾ (Victor Lenousinte Kathakal) SN - 9788126402236 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Stories N2 - 1985ല്‍ കൊച്ചിയിലെ നവനാളം ആണ് വിക്ടര്‍ ലീനസിന്റെ ഒമ്പത് കഥകള്‍ സമാഹരിച്ച് പുസ്തകമാക്കിയത്. നീണ്ട നിശബ്ദതയ്ക്കു ശേഷം എന്ന കഥ 1989ല്‍ പ്രസിദ്ധീകരിച്ചു. 1992 ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ പെട്ട് ഒരു അജ്ഞാത മൃതദേഹമായി മാറുന്നതിനു തൊട്ടുമുമ്പാണ് വിട എന്ന കഥ അച്ചടിച്ചു വന്നത്. മരണത്തിനു ശേഷമാണ് യാത്രാമൊഴി എന്ന കഥയില്‍ അച്ചടിമഷി പുരണ്ടത്. ഈ കഥകള്‍ കൂടി ചേര്‍ത്ത് വിക്ടര്‍ ലീനസിന്റെ കഥകള്‍ എന്നപേരില്‍ 2000ല്‍ ഡി സി ബുക്‌സ് സമാഹാരം പുറത്തിറക്കി. വളരെക്കുറച്ചു മാത്രം കഥകള്‍ എഴുതി മലയാള ചെറുകഥയില്‍ സ്വന്തമായൊരു ഇടം തേടിയ വിക്ടറിന്റെ കഥാലോകത്തെക്കുറിച്ച് ഡോ.കെ.എസ്.രവികുമാര്‍ നടത്തിയ പഠനവും ജോസഫ് വൈറ്റില, രഘുരാമന്‍ എന്നിവര്‍ പ്രിയചങ്ങാതിയെ അനുസ്മരിക്കുന്ന കണ്ണീരോര്‍മ്മകളും ഉള്‍പ്പെടുത്തിയാണ് വിക്ടര്‍ ലീനസിന്റെ കഥകള്‍ എന്ന സമാഹാരം പുറത്തിറക്കിയിരിക്കുന്നത്. വിക്ടര്‍ എന്ന സാഹിത്യകാരന്റെയും മനുഷ്യന്റെയും ജീവിതത്തെ അടുത്തറിയാന്‍ പര്യാപ്തമാക്കുന്നതാണ് ഇവ. ER -