TY - BOOK AU - ചന്ദ്രശേഖരൻ നായർ,സി.കെ (Chandrasekharan Nair,C.K) TI - മഹാഭാരത പരിക്രമം (Mahabharatha Parikramam) U1 - M294.5923 PY - 2001/// CY - കോട്ടയം: (Kottayam:) PB - നാഷണൽ ബുക്ക് സ്റ്റാൾ, (NBS,) KW - Malayalam Literature KW - Mahabharata KW - Malayalam Study N2 - മഹാഭാരതപരിക്രമം - ഭാരതസംസ്‌ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ ഭാരതേതിഹാസം വഹിച്ച പങ്കിനെ കുറിച്ചൊരു പഠനം. മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലെ പതിവു ദര്‍ശനങ്ങള്‍ക്കൊപ്പം മഹാഭാരതത്തിലെ സ്ത്രീകള്‍, കഥാവ്യതിയാനങ്ങള്‍, ഉപാഖ്യാനങ്ങള്‍, ബാരതത്തിലെ കാവ്യാത്മകത്വം തുടങ്ങി അത്രയേറെ ചര്‍ച്ച ചെയ്യപ്പെടാത്ത ചില വിഷയങ്ങളിലൂടെ മഹാഭാരതം ഭാരതസംസ്‌ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ വഹിച്ചപങ്കിനെ കുറിച്ചൊരു പഠനമാണ് ഡോ.പി.കെ.ചന്ദ്രശേഖരന്‍നായരുടെ മഹാഭാരത പരിക്രമം. പുത്തേഴത്തു രാമന്‍മേനോന്റെ രാമായണ സപര്യ,കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്നീ രാജവീഥികളിലൂടെ അരികുചേര്‍ന്നുള്ള ഒരു ഒറ്റയടിപ്പാതയാണ് ഈ മഹാഭാരതപരിക്രമം.എന്നാല്‍ സ്വതന്ത്രമായ ചിന്തകളൊന്നും അവതരിപ്പിക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടത്തിയിട്ടുമില്ല. മഹാഭാരതമെന്ന കാവ്യം മേല്‍പ്പത്തൂര്‍ നാരായണദട്ടതിരിപ്പാടിന്റെ സംസ്‌കൃതംസാഹിത്യരചനയില്‍ വഹിച്ചപങ്കും കേരളീയഗൃഹങ്ങളില്‍ പണ്ടുകാലത്ത് കൂടോത്ത്രമെടുക്കുന്ന ചടങ്ങുമായിബന്ധപ്പെട്ട് പാടാറുള്ളപാട്ട് മഹാഭാരതത്തിലെ നിഴല്‍കൂത്ത് എന്ന സാങ്കല്‍പ്പികകഥയെ ആസ്പദമായിട്ടുള്ളതാണെന്നും തുടങ്ങി ഈ ഇതിഹാസകാവ്യത്തിനു ഭാരതീയസംസ്‌ക്കാരത്തിലുള്ള സ്വാധീനത്തെകുറിച്ചു ലളിതമായി അവതരിപ്പിക്കാനാണ് രചയിതാവായ ഡോ.സി.കെ.ചന്ദ്രശേഖരന്‍നായര്‍ ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിരിക്കുന്നത് ER -