ഗാന്ധി: ഒരന്വേഷണം (Gandhi: oranweshanam)

By: ഗംഗാധരൻ, എം (Gangadharan, M)Material type: TextTextPublication details: Kottayam DC Books 2023Description: 493 pISBN: 9789356436114Subject(s): Gandhian studies | freedom struggleDDC classification: M954.035 Summary: ഗാന്ധിജിയുടെ ജീവിതദർശനത്തെയും തത്ത്വസംഹിതയെയും അവയുടെ അർത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാൻ സഹായിക്കുന്ന ഗാന്ധി ഒരന്വേഷണം എന്ന രണ്ടണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഒറ്റ വാല്യത്തിൽ. സത്യവും അഹിംസയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയ ഒരാൾക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാൻ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. പറയുന്നതുപോലെ പ്രവർത്തിക്കുക എന്നതിനേക്കാൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അതിനെക്കുറിച്ചുള്ള ചിന്തകളോടൊപ്പം പറയുക എന്നതായിരുന്നു ഗാന്ധിജിയുടെ സവിശേഷത എന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു ഗ്രന്ഥകാരൻ. ഒട്ടനവ ധി ആധികാര ിക കൃതികളും രേഖകളും ഗവേഷണ പഠനങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ബൃഹദ്പഠനത്തിന്റെ ആദ്യഭാഗമായ ഈ ഗ്രന്ഥം ഗാന്ധിജിയുടെ ജനനം മുതൽ 1914-ൽ തെക്കേ ആഫ്രിക്കയിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെയുള്ള ഐതിഹാസികമായൊരു കാലത്തെ സസൂക്ഷ്മം വരച്ചിടുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ഭൂമികകളിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് മുതൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള സാമൂഹിക-രാഷ്ട്രീയ അവസ്ഥകളിൽ മനംനൊന്തതും അവസാനം സ്വന്തം ജീവൻതന്നെ സമർപ്പണം ചെയ്യേണ്ടണ്ടിവരുന്നതുവരേക്കുമുള്ള ആ ജീവിത പൂർണ്ണതയെ വിശകലനാത്മകമായി സമീപിക്കുന്നു ഈ ജീവചരിത്രം. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ലോകസമൂഹത്തിന് അദ്ദേഹം മുന്നോട്ടുവച്ച ജീവിതോദാഹരണവും ഗാന്ധിസത്തിന്റെ പ്രസക്തിയും ചർച്ച ചെയ്യുകമാത്രമല്ല, വ്യക്തിജീവിത ത്തിലും സാമൂഹികനേതൃത്വത്തിലും അദ്ദേഹത്തിന്റെ മിഴിവുകൾ പാളി പോയ സന്ദർഭങ്ങളെയും ഈ കൃതിയിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഗാന്ധിജിയുടെ ജീവിതദർശനത്തെയും തത്ത്വസംഹിതയെയും അവയുടെ അർത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാൻ സഹായിക്കുന്ന ഗാന്ധി ഒരന്വേഷണം എന്ന രണ്ടണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഒറ്റ വാല്യത്തിൽ. സത്യവും അഹിംസയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയ ഒരാൾക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാൻ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. പറയുന്നതുപോലെ പ്രവർത്തിക്കുക എന്നതിനേക്കാൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അതിനെക്കുറിച്ചുള്ള ചിന്തകളോടൊപ്പം പറയുക എന്നതായിരുന്നു ഗാന്ധിജിയുടെ സവിശേഷത എന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു ഗ്രന്ഥകാരൻ. ഒട്ടനവ ധി ആധികാര ിക കൃതികളും രേഖകളും ഗവേഷണ പഠനങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ബൃഹദ്പഠനത്തിന്റെ ആദ്യഭാഗമായ ഈ ഗ്രന്ഥം ഗാന്ധിജിയുടെ ജനനം മുതൽ 1914-ൽ തെക്കേ ആഫ്രിക്കയിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെയുള്ള ഐതിഹാസികമായൊരു കാലത്തെ സസൂക്ഷ്മം വരച്ചിടുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ഭൂമികകളിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് മുതൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള സാമൂഹിക-രാഷ്ട്രീയ അവസ്ഥകളിൽ മനംനൊന്തതും അവസാനം സ്വന്തം ജീവൻതന്നെ സമർപ്പണം ചെയ്യേണ്ടണ്ടിവരുന്നതുവരേക്കുമുള്ള ആ ജീവിത പൂർണ്ണതയെ വിശകലനാത്മകമായി സമീപിക്കുന്നു ഈ ജീവചരിത്രം. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ലോകസമൂഹത്തിന് അദ്ദേഹം മുന്നോട്ടുവച്ച ജീവിതോദാഹരണവും ഗാന്ധിസത്തിന്റെ പ്രസക്തിയും ചർച്ച ചെയ്യുകമാത്രമല്ല, വ്യക്തിജീവിത ത്തിലും സാമൂഹികനേതൃത്വത്തിലും അദ്ദേഹത്തിന്റെ മിഴിവുകൾ പാളി പോയ സന്ദർഭങ്ങളെയും ഈ കൃതിയിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha