നാട്യശാസ്ത്രം (Natyashasthram)

By: ഭരതമുനി (Bharathamuni)Contributor(s): നാരായണപിഷാരോടി, കെ പിMaterial type: TextTextPublication details: Thrissur കേരള സാഹിത്യ അക്കാദമി (Kerala sahithya academy) 2021Edition: 6Description: 678 pISBN: 9789388768375Subject(s): danceDDC classification: M792.63 Summary: നാട്യവിദ്യയെ സംബന്ധിച്ച് ഭാരതീയർക്ക് ആദ്യമായി കിട്ടിയ മഹത്തരമായ ഒരു ഗ്രന്ഥമാണ്‌ ഭരതമുനിയുടെ നാട്യശാസ്ത്രം. പണ്ഡിതരത്നം പ്രൊഫ.കെ.പി.നാരായണ പിഷാരോടിയുടെ നാട്യശാസ്ത്രം തർജ്ജമ വളരെ പ്രസിദ്ധമാണ്‌. നൃത്തം, ഗീതം, അഭിനയം എന്നീ മൂന്നു കലകളെക്കുറിച്ചാണ്‌ നാട്യശാസ്ത്രം പ്രധാനമായും പ്രതിപാദിക്കുന്നത്[1] കാലഘട്ടം വ്യാസന്റെയും വാല്‌മീകിയുടേയും കാലത്തിനു മുമ്പാണ്‌ നാട്യശാസ്ത്രത്തിൻെറ രചന എന്ന് ഊഹിക്കപ്പെടുന്നു. ഇതിനു കാരണം താഴെപ്പറയുന്നവയാണ്‌. മുപ്പത്താറ് അദ്ധ്യായമുള്ള നാട്യശാസ്ത്രത്തിൽ രാമയണമഹാഭാരതാദികളിലെ കഥാപാത്രങ്ങളെയൊ കഥാഭാഗങ്ങളെയോ തീരെ പരാമർശിച്ചു കാണുന്നില്ല. മറിച്ച് അസുരനിഗ്രഹം, ത്രിപുരദഹനം, അമൃതമഥനം മുതലായ വൈദികകഥകളുടെ പ്രസ്താവം മാത്രമേ ഇതിലുള്ളു. രാമാണത്തിന്നും മഹാഭാരതത്തിന്നും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ച ശേഷമാണ്‌ നാട്യശാസ്ത്രനിർമ്മാണമെങ്കിൽ ഭരതമുനി അവയെ നിശ്ശേഷം ഒഴിവാക്കാൻ സാധ്യതയില്ല. അയോദ്ധ്യയിൽ വധൂനാടകസംഘങ്ങൾ ഉണ്ടായിരുന്നുവെന്നും കുശലവൻമാരുസടെ രാമായണഗാനം സ്വരമൂർച്ഛനാദതാളലയാദിശുദ്ധിയോടു കൂടി ആയിരുന്നുവെന്നും [ബാലകാണ്ഡം സർഗ്ഗം 5, ശ്ലോകം 12-ലും ബാലകാണ്ഡം സർഗ്ഗം 4, ശ്ലോകം 8-10 -ലും] വാല്‌മീകിരാമായണത്തിലും മഹാഭാരതത്തിൽ വിരാടപർവ്വം അധ്യായം 22, ശ്ലോകം - 3-ലും ഉണ്ട്. ഈ പ്രസ്താവനകൾ വാല്മീകിക്കും വ്യാസനും നാട്യശാസ്ത്രത്തിന്റെ അറിവ് ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ജീവിതകാലത്തിന്‌ മുൻപ്‌ നാടകസംഘങ്ങളോ നൃത്തശാലയോ ശാസ്ത്രനിഷ്കർഷയോടു കൂടിയ സംഗീതമോ ഇല്ലായിരുന്നുവെന്നാണ് നാട്യശാസ്ത്രത്തിൽ നിന്ന്‌ മനസ്സിലാവുന്നത്‌. മുപ്പത്താറ് അദ്ധ്യായത്തിലും കൂടി ആറായിരം ഗ്രന്ഥമാണ് നാട്യശാസ്ത്രത്തിൽ ഉള്ളത്‌. ഒരു ഗ്രന്ഥത്തിനു മുപ്പത്തിരണ്ട് അക്ഷരം എന്നാണ്‌ കണക്കു്‌. ആറായിരത്തോളം ശ്ലോകത്തിന്റെ വലിപ്പമുണ്ട്‌, ഗദ്യപദ്യങ്ങളടക്കം ഈ നാട്യശാസ്ത്രത്തിനെന്നു താത്പര്യം. നാട്യകലയോടു ബന്ധപ്പെട്ട സകലവിഷയങ്ങളും ഇതിൽ ലളിതവും വിശദവുമായി പ്രദിപാദിച്ചിരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Vol info Status Date due Barcode
BK BK
Malayalam
Stack M792.63 BHA/N.1 (Browse shelf (Opens below)) V.1 Available 58442

നാട്യവിദ്യയെ സംബന്ധിച്ച് ഭാരതീയർക്ക് ആദ്യമായി കിട്ടിയ മഹത്തരമായ ഒരു ഗ്രന്ഥമാണ്‌ ഭരതമുനിയുടെ നാട്യശാസ്ത്രം. പണ്ഡിതരത്നം പ്രൊഫ.കെ.പി.നാരായണ പിഷാരോടിയുടെ നാട്യശാസ്ത്രം തർജ്ജമ വളരെ പ്രസിദ്ധമാണ്‌. നൃത്തം, ഗീതം, അഭിനയം എന്നീ മൂന്നു കലകളെക്കുറിച്ചാണ്‌ നാട്യശാസ്ത്രം പ്രധാനമായും പ്രതിപാദിക്കുന്നത്[1]
കാലഘട്ടം

വ്യാസന്റെയും വാല്‌മീകിയുടേയും കാലത്തിനു മുമ്പാണ്‌ നാട്യശാസ്ത്രത്തിൻെറ രചന എന്ന് ഊഹിക്കപ്പെടുന്നു. ഇതിനു കാരണം താഴെപ്പറയുന്നവയാണ്‌.

മുപ്പത്താറ് അദ്ധ്യായമുള്ള നാട്യശാസ്ത്രത്തിൽ രാമയണമഹാഭാരതാദികളിലെ കഥാപാത്രങ്ങളെയൊ കഥാഭാഗങ്ങളെയോ തീരെ പരാമർശിച്ചു കാണുന്നില്ല. മറിച്ച് അസുരനിഗ്രഹം, ത്രിപുരദഹനം, അമൃതമഥനം മുതലായ വൈദികകഥകളുടെ പ്രസ്താവം മാത്രമേ ഇതിലുള്ളു.
രാമാണത്തിന്നും മഹാഭാരതത്തിന്നും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ച ശേഷമാണ്‌ നാട്യശാസ്ത്രനിർമ്മാണമെങ്കിൽ ഭരതമുനി അവയെ നിശ്ശേഷം ഒഴിവാക്കാൻ സാധ്യതയില്ല.
അയോദ്ധ്യയിൽ വധൂനാടകസംഘങ്ങൾ ഉണ്ടായിരുന്നുവെന്നും കുശലവൻമാരുസടെ രാമായണഗാനം സ്വരമൂർച്ഛനാദതാളലയാദിശുദ്ധിയോടു കൂടി ആയിരുന്നുവെന്നും [ബാലകാണ്ഡം സർഗ്ഗം 5, ശ്ലോകം 12-ലും ബാലകാണ്ഡം സർഗ്ഗം 4, ശ്ലോകം 8-10 -ലും] വാല്‌മീകിരാമായണത്തിലും മഹാഭാരതത്തിൽ വിരാടപർവ്വം അധ്യായം 22, ശ്ലോകം - 3-ലും ഉണ്ട്. ഈ പ്രസ്താവനകൾ വാല്മീകിക്കും വ്യാസനും നാട്യശാസ്ത്രത്തിന്റെ അറിവ് ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ജീവിതകാലത്തിന്‌ മുൻപ്‌ നാടകസംഘങ്ങളോ നൃത്തശാലയോ ശാസ്ത്രനിഷ്കർഷയോടു കൂടിയ സംഗീതമോ ഇല്ലായിരുന്നുവെന്നാണ് നാട്യശാസ്ത്രത്തിൽ നിന്ന്‌ മനസ്സിലാവുന്നത്‌.
മുപ്പത്താറ് അദ്ധ്യായത്തിലും കൂടി ആറായിരം ഗ്രന്ഥമാണ് നാട്യശാസ്ത്രത്തിൽ ഉള്ളത്‌. ഒരു ഗ്രന്ഥത്തിനു മുപ്പത്തിരണ്ട് അക്ഷരം എന്നാണ്‌ കണക്കു്‌. ആറായിരത്തോളം ശ്ലോകത്തിന്റെ വലിപ്പമുണ്ട്‌, ഗദ്യപദ്യങ്ങളടക്കം ഈ നാട്യശാസ്ത്രത്തിനെന്നു താത്പര്യം. നാട്യകലയോടു ബന്ധപ്പെട്ട സകലവിഷയങ്ങളും ഇതിൽ ലളിതവും വിശദവുമായി പ്രദിപാദിച്ചിരിക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha