രാമകഥപ്പാട്ട് ജനകീയ ഗാനമഹാകാവ്യം (Ramakadhappattu: janakeeya gana mahakavyam)

By: അയ്യിപിള്ള ആശാൻ (Ayyipilla Asan)Material type: TextTextPublication details: Thrissur (തൃശൂർ) സാഹിത്യ അക്കാദമി ( Sahithya academy) 2012Description: 876 pISBN: 9788176902137Subject(s): Ramayanam storyDDC classification: MM294.5922 Summary: വാല്മീകിരാമായണത്തെയാണ്‌ ഈ കൃതി മാതൃകയാക്കുന്നത്. എ‍ങ്കിലും കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. കമ്പരാമായണത്തിൽനിന്ന് സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന്‌ രാമചരിതകാരനെപ്പോലെ അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌. വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു.[1]. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു. രാമകഥപ്പാട്ടിലെ ഭാഷ ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാൻ മലയാംതമിഴിലാണ്‌ രാമകഥ എഴുതിയത് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.[2] രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കിൽ ഇത് തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം. ജോർജ്ജ് വിശകലനംചെയ്യുന്നു[3] അനുനാസികാതിപ്രസരവും താലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഡം, അധിശയം, ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകൾ.[2]
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വാല്മീകിരാമായണത്തെയാണ്‌ ഈ കൃതി മാതൃകയാക്കുന്നത്. എ‍ങ്കിലും കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. കമ്പരാമായണത്തിൽനിന്ന് സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന്‌ രാമചരിതകാരനെപ്പോലെ അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌.

വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു.[1]. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
രാമകഥപ്പാട്ടിലെ ഭാഷ

ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാൻ മലയാംതമിഴിലാണ്‌ രാമകഥ എഴുതിയത് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.[2] രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കിൽ ഇത് തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം. ജോർജ്ജ് വിശകലനംചെയ്യുന്നു[3] അനുനാസികാതിപ്രസരവും താലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഡം, അധിശയം, ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകൾ.[2]

There are no comments on this title.

to post a comment.

Powered by Koha