ഞാൻ നുജൂദ്: വയസ് പത്ത് വിവാഹമോചിത (I am Nujood, age 10 and divorced)
Material type:
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Stack | Stack | 306.8723092 ALI/N (Browse shelf (Opens below)) | Available | 57773 |
വളരെ ചെറുപ്രായത്തിൽ വാവാഹിതയാകുകയും പത്താം വയസ്സിൽ വിവാഹമോചിതയാകുകയും ചെയ്ത നുജൂദ് അലിയുടെ ജീവിത കഥ.
പൊള്ളുന്ന അതിജീവനത്തിന്റെ അകംപൊരുളുകൾ.
ജഡ്ജിയെ കാണണമെന്ന ആവശ്യവുമായി ഒരു പത്തുവയസ്സുകാരി കോടതി മുറിയിലേക്ക് വരുന്നു. ജഡ്ജി കാര്യം ചോദിക്കുന്നു. അപ്പോൾ ആ പത്തുവയസ്സുകാരി പറഞ്ഞു: ‘ഞാൻ നുജൂദ്, പത്ത് വയസ് , എനിക്ക് വിവാഹമോചനം വേണം’ .
അവളെക്കാൾ മുപ്പത് വയസ്സ് കൂടുതലുള്ള ഒരാളുമായി 9 ആമത്തെ വയസ്സിൽ വിവാഹം കഴിക്കപ്പെടുന്ന ഒരു യെമൻ എന്ന ഇസ്‌ലാമിക രാജ്യത്തെ ഒരു പാവപ്പെട്ട ബാലികയുടെ കഥ. ഭർത്താവിന്റെ ശാരീരിക , മാനസിക പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ഒടുവിൽ കോടതിയിലെത്തിയ പത്ത് വയസുകാരി.
അച്ഛന്റെ രണ്ടാം ഭാര്യയുടെ ഉപദേശം അനുസരിച്ച് തന്റെ അവസ്ഥ കോടതിക്ക് മുന്നിൽ പറയാൻ അവൾ ധൈര്യം കാട്ടി. അവളുടെയും അവളുടെ വക്കീൽ ഷാദ നാസറിന്റെയും പ്രയത്നങ്ങൾക്ക് ഒടുവിൽ അവൾക്ക് വിവാഹമോചനം ലഭിച്ചു.
യു.എസ് മാഗസീനായ ‘ഗ്ലാമർ’ നുജൂദ് അലിയെ ‘വുമണ് ഓഫ് ദ ഈയർ’ ആയി നാമനിർദേശം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിത. നുജൂദ് അലി കാരണം സുന്നികളും ഷിയാ വിഭാഗക്കാരായ ഹൂതികളും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യെമനിലെ പെണ്കുട്ടികളുടെ വിവാഹപ്രായം പതിനഞ്ചിൽ നിന്ന് പതിനേഴായി പ്രഖ്യാപനം വരുന്നു.
ഒളിച്ചു കളിക്കാനും ചോക്ലേറ്റ് തിന്നാനും നിറപകിട്ടുള്ള ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ടമുള്ള ഒരു കൊച്ചു പെണ്കുട്ടി ആയിരുന്നു ”നുജൂദ്” .
വേണ്ടത്ര പുരോഗതിയൊന്നും കൈവരിച്ചിട്ടില്ലാത്ത ഒരു പ്രദേശം ആണ് യമനിൽ ‘ഖർഡ്ജി’ എന്ന പ്രദേശം. അവിടെ ഉള്ള പെൺകുട്ടികൾ സ്ക്കൂളിൽ പോവുക പതിവില്ല. നൂജിദിനെ കൂടാതെ 15 മക്കളെ കൂടി പ്രസവിക്കുന്ന നുജൂദിൻ്റെ ഉമ്മ.
ആടുകളും പശുവും കോഴിയും തേനീച്ചകളുമൊക്കെയായ് കച്ചവടം നടത്തി കഷ്ടപ്പെട്ട് കുടുബം പോറ്റുന്ന ഒരു അച്ഛനും വലിയ കുടുംബവും. കൂടാതെ മറ്റൊരു ഭാര്യയും മക്കളും.
കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്നും നൂജിദിനെ എങ്കിലും രക്ഷപെട്ടു പോകാൻ വേണ്ടി വിവാഹം കഴിപ്പിച്ചു അയക്കാൻ ശ്രമിക്കുന്ന അവളുടെ അച്ഛൻ. വിവാഹം എന്ത് എന്ന് പോലും അറിയാത്ത നൂജിദിനെ ഒടുവിൽ അവളുടെ 9 ആമത്തെ വയസ്സിൽ കല്യാണം കഴിപ്പിക്കുന്നു. കൂടെ ഒരു നിബന്ധനയിൽ – ഋതുമതി ആകാതെ അവളുടെ ദേഹത്ത് തൊടാൻ പാടില്ല.
പക്ഷേ ആദ്യ രാത്രി തന്നെ ഭർത്താവ് ഇത് തെറ്റിക്കുന്നു. അവളിൽ അവളുടെ ബോധം പോകുന്നത് വരെ ബലാൽക്കാരമായി
അയാളുടെ രതിവൈകൃതങ്ങൾ കാട്ടിക്കൂട്ടുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇതേ പോലെ തന്നെ ,കൂട്ടത്തിൽ അടിയും മറ്റ് ഉപദ്രവങ്ങളും. രക്ഷിക്കണേ എന്നുള്ള അവളുടെ നിലവിളികൾ ആരും കേട്ടില്ല. ഒടുവിൽ അവൾ രക്ഷയ്ക്കായി സ്വന്തം വീട്ടിൽ വരുന്നു. പക്ഷേ അവിടെയും അവളെ മനസിലാക്കാൻ ആരും ഇല്ല. എന്നാൽ അച്ഛന്റെ രണ്ടാം ഭാര്യ അവളെ സഹായിക്കുന്നു. ഒടുവിൽ ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ പുറത്ത് ഇറങ്ങിയ നൂജിദ് അവിടെ നിന്നും രക്ഷപ്പെട്ട് കോടതിയിൽ എത്തുന്നു.
പത്ത് വയസ് മാത്രം പ്രായമുള്ള നൂജിദിനോട് “നീ കന്യകയാണോ” എന്ന ജഡ്ജിയുടെ ചോദ്യത്തിന് “അല്ല രക്തമൊലിക്കുകയുണ്ടായി” എന്ന മറുപടി ഞെട്ടിക്കുന്നു.
ഒടുവിൽ ഷാദ നസീർ എന്ന വക്കീൽ അവളുടെ കേസ് ഏറ്റെടുക്കുകയും നുജൂദിന് എല്ലാ സഹായവും നൽകി അവൾക്കൊപ്പം നിൽക്കുകയും ചെയ്തു. വിവാഹ മോചനം ലഭിച്ച നൂജിദ് വീണ്ടും പഠിക്കാൻ തുടങ്ങുന്നു. ഇന്ന് ലോകത്ത് അവളുടെ കഥ 16 ഭാഷയിൽ വിറ്റഴിയുന്നു. അതിൽ നിന്നു കിട്ടുന്ന പണം കൊണ്ട് അവളും , അവളുടെ കുഞ്ഞു സഹോദരിയും , അവളെപോലെ ഉള്ള മറ്റ് കുട്ടികളും പഠിക്കുന്നു.
അവളുടെ മനക്കരുത്തിന്റെയും ആത്മധൈര്യത്തിന്റെയും മുന്നിൽ ലോകം തോറ്റു. ഇരുട്ട് നിറഞ്ഞ മത വിശ്വാസങ്ങളും, ശൈശവ വിവാഹത്തിന്റെ ഭീകരതയും വേദനയും കാട്ടിതരുന്നു ഈ പെണ്കുട്ടിയുടെ ജീവിതകഥ .
ഇത് കേവലം ഒരാളുടെ കഥ അല്ല. പ്രതികരിക്കാൻ ധൈര്യം ഉള്ളത് കൊണ്ടു നൂജിദിനെ നമ്മൾ അറിഞ്ഞു. ഇതുപോലെ ഒരുപാട് ജീവിതങ്ങൾ യമനിൽ ഉണ്ട്. വിവാഹപ്രായം 17 ആക്കി പുതിക്കിയ നിയമം അത് കാട്ടി തരുന്നു.
നമ്മുടെ കുഞ്ഞു കേരളത്തിലും ഇത്തരത്തിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട്.
മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങളും , ആചാരങ്ങളും പലപ്പോഴും പല പെണ്കുട്ടികൾക്കും നിവ്യത്തി ഇല്ലാതെ സമ്മതിച്ചു പോകുന്നത് ആണ്. പ്രതികരിക്കുന്നവനെ ഒറ്റപ്പെടുത്തുന്ന ഒരു കാലഘട്ടത്തിന്റെ പ്രശ്നം. പഠിച്ചു വളർന്നു സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കൂ. ശൈശവ വിവാഹങ്ങൾ ഒക്കെ നിർത്തി അവരെ അവരുടെ ലോകത്തേക്ക് വിടാൻ എല്ലാവരും ശ്രമിക്കട്ടെ.
There are no comments on this title.