സൂര്യൻ (Sooryan)

By: പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunjabdulla)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna) 2015Edition: 2Description: 80pISBN: 9788130009773Subject(s): Malayalam NovelDDC classification: M894.8123 Summary: ബാലാര്‍ക്കനായി ജനിച്ച് ഉഗ്രശക്തിയായി വളര്‍ന്ന് ഒടുവില്‍ അസ്തമയഭാനുവായി, രക്തവര്‍ണ്ണത്താല്‍ അഭിഷിക്തനായി മറയുന്ന സൂര്യന്റെ നിയതിരേഖകളാണ് പുനത്തില്‍ മനുഷ്യജീവിതത്തില്‍ ആരോപിക്കുന്നത്. ഒട്ടും അതിശയോക്തിയില്ലാതെ ജീവിതം വരയ്ക്കുമ്പോള്‍ പ്രകടമാവുന്ന തീക്ഷ്ണത ഈ ചെറുനോവലില്‍ ഏറെയു്. രാമദാസും-രാധയും ലീലയും ഉഷയും പാത്രസൃഷ്ടിയില്‍ പുനത്തില്‍ പ്രകടിപ്പിക്കുന്ന ജാഗ്രത വെളിപ്പെടുത്തുന്നു. പ്രണയവും കാമനയും ജീവിതയാഥാര്‍ത്ഥ്യങ്ങളും ഇടകലരുന്ന ചേതോഹരമായ നോവല്‍. ബഹുഭാര്യാത്വം ഇന്ന് സജീവ ചര്‍ച്ചാവിഷയമാണല്ലോ. പുരുഷന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതോടെ ആദ്യഭാര്യയിലും അവരുടെ മക്കളിലും അത് ഉണര്‍ത്തുന്ന പ്രതികരണം അതിശക്തമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് ’സൂര്യന്‍ എന്ന നോവല്‍. മദാലസയായ ലീലാമുഖര്‍ജിയുടെ മാദകത്തുടിപ്പില്‍ മോഹിച്ചുപോയ ഡോക്ടര്‍ രാംദാസ്, ഇഷ്ടകാമുകനെ വിവാഹം കഴിക്കാനാകാതെ മറ്റൊരാളുടെ ഭാര്യയായി ജീവിക്കാന്‍ വിധിക്കപ്പെട്ട മകള്‍ ഉഷ, ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവിനാല്‍ നിഷ്‌കരുണം വലിച്ചെറിയപ്പെട്ട ആദ്യഭാര്യ രാധ...എന്നിങ്ങനെ അനുവാചക ഹൃദയത്തെ ചിന്താമൂകമാക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഈ ചെറുകൃതിയില്‍ നമുക്ക് പരിചയപ്പെടാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 PUN/S (Browse shelf (Opens below)) Available 56208

ബാലാര്‍ക്കനായി ജനിച്ച് ഉഗ്രശക്തിയായി വളര്‍ന്ന് ഒടുവില്‍ അസ്തമയഭാനുവായി, രക്തവര്‍ണ്ണത്താല്‍ അഭിഷിക്തനായി മറയുന്ന സൂര്യന്റെ നിയതിരേഖകളാണ് പുനത്തില്‍ മനുഷ്യജീവിതത്തില്‍ ആരോപിക്കുന്നത്. ഒട്ടും അതിശയോക്തിയില്ലാതെ ജീവിതം വരയ്ക്കുമ്പോള്‍ പ്രകടമാവുന്ന തീക്ഷ്ണത ഈ ചെറുനോവലില്‍ ഏറെയു്. രാമദാസും-രാധയും ലീലയും ഉഷയും പാത്രസൃഷ്ടിയില്‍ പുനത്തില്‍ പ്രകടിപ്പിക്കുന്ന ജാഗ്രത വെളിപ്പെടുത്തുന്നു. പ്രണയവും കാമനയും ജീവിതയാഥാര്‍ത്ഥ്യങ്ങളും ഇടകലരുന്ന ചേതോഹരമായ നോവല്‍.
ബഹുഭാര്യാത്വം ഇന്ന് സജീവ ചര്‍ച്ചാവിഷയമാണല്ലോ. പുരുഷന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതോടെ ആദ്യഭാര്യയിലും അവരുടെ മക്കളിലും അത് ഉണര്‍ത്തുന്ന പ്രതികരണം അതിശക്തമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് ’സൂര്യന്‍ എന്ന നോവല്‍. മദാലസയായ ലീലാമുഖര്‍ജിയുടെ മാദകത്തുടിപ്പില്‍ മോഹിച്ചുപോയ ഡോക്ടര്‍ രാംദാസ്, ഇഷ്ടകാമുകനെ വിവാഹം കഴിക്കാനാകാതെ മറ്റൊരാളുടെ ഭാര്യയായി ജീവിക്കാന്‍ വിധിക്കപ്പെട്ട മകള്‍ ഉഷ, ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവിനാല്‍ നിഷ്‌കരുണം വലിച്ചെറിയപ്പെട്ട ആദ്യഭാര്യ രാധ...എന്നിങ്ങനെ അനുവാചക ഹൃദയത്തെ ചിന്താമൂകമാക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഈ ചെറുകൃതിയില്‍ നമുക്ക് പരിചയപ്പെടാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha