മണ്ണേനമ്പി (Mannenambi)

By: ശിവപ്രസാദ് പാലോട് (Sivaprasad Palodu)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) പാപ്പാത്തി (Pappathi) 2019Description: 104pISBN: 9789389041125Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മണ്ണേനമ്പി ' എരിഞ്ഞടങ്ങലി ലൂടെ ഒരു അതിജീവനം - ശിവപ്രസാദ് പാലോടിന്റെ നോവൽ -പരിചയം ............................................. ഇത്തിരി ഭക്ഷണം കാണാതെ എടുത്തതിന്റെ പേരിൽ ആൾക്കൂട്ട ആക്രമത്തിനിരയായ ആദിവാസി യുവാവ് മധുവിന്റെ കഥയാണ് പറയുന്നതെങ്കിലും ഇത് ഒരു ജനതക്കുവേണ്ടിയുള്ള പ്രതിരോധം കൂടിയാണ്. തങ്ങളുടേതായ പ്രകൃതിയും ഭാഷയും ഒടുവിൽ തങ്ങളെ തന്നെയും നഷ്ടമായ കാടിന്റെ മക്കളെ ചേർത്തുപിടിക്കാനുള്ള വെമ്പൽ വായനക്കാരനിലേക്കു സന്നിവേശിപ്പിക്കുന്ന നോവൽ ആണ് 'മണ്ണേനമ്പി '. മണ്ണിനോടും വെള്ളത്തോടും മരത്തോടും ചേർന്നു പുലരുന്ന ഉള്ളിലെ ഉറവ വറ്റാത്ത മനുഷ്യരുടെ ഒച്ചകൂടി ആണ് ഈ നോവൽ. ഊരും വീടും ഉപേക്ഷിച്ചു കാടുകയറിയ മാധുവിന്റെ ഗുഹയിൽ ആണ് നോവൽ ആരംഭിക്കുന്നത് . ഏകദേശം 15 വയസുവരെ സാധാരണ ആദിവാസി ബാലനായിരുന്ന മധുവിന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും വായനക്കാരന്റെ നെഞ്ച് പിടയാൻ കാരണമാകും. ഭവാനിയുടെ കരയിൽ പിച്ചവച്ച മാധുവിന്റെ ഓരോ അണുവിലും അവൾ അലിഞ്ഞുചേർന്നിരിക്കുന്നത് നാം അറിയുന്നു. 'ആറു മലയാളിക്ക് നൂറു മലയാളം 'എന്നതുപോലെ ഒരു നോവലിന് ഒത്തിരി മലയാളം എന്നത് ഈ നോവൽ യാഥാർഥ്യമാക്കുന്നു. ഗോത്രവർഗ്ഗക്കാരുടെ തനതുഭാഷയും അവർ വന്തവാസികളോട് സംസാരിക്കുന്ന കൃത്രിമ ഭാഷയും തമിഴിനോട് ആഭിമുഖ്യം പുലർത്തുന്ന മലയാളവും നോവലിലുണ്ട്. കാടിന്റെ മണമുള്ള ഭവാനിയിലെ വെള്ളം പോലെ തെളിമയുള്ള ഭാഷ വായനക്കാരന് കുളിരു പകരുന്നതാണ് സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഒരാനുകാലികസംഭവത്തെ ഇതിവൃത്തമായി സ്വീകരിച്ച കഥാകാരൻ അതിനു അനുയോജ്യമായ കഥാപാത്രസൃഷ്ടിയിലും വിജയിച്ചിട്ടുണ്ട് ഈ നോവൽ മാധുവിലെക്കു മാത്രമല്ല സഞ്ചരിക്കുന്നത്. ഇത് പ്രകൃതിയിലേക്കും ചരിത്രത്തിലേക്കുമുള്ള മടക്കയാത്ര ആണ്. മനുഷ്യനിലെ കൂടിവരുന്ന സാഡിസ്റ്റു മനോഭാവത്തോടുള്ള വിചാരണ ആണ്. രേഖ ആർ താങ്കൾമ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SIV/M (Browse shelf (Opens below)) Available 55916

മണ്ണേനമ്പി ' എരിഞ്ഞടങ്ങലി ലൂടെ ഒരു അതിജീവനം - ശിവപ്രസാദ് പാലോടിന്റെ നോവൽ -പരിചയം ............................................. ഇത്തിരി ഭക്ഷണം കാണാതെ എടുത്തതിന്റെ പേരിൽ ആൾക്കൂട്ട ആക്രമത്തിനിരയായ ആദിവാസി യുവാവ് മധുവിന്റെ കഥയാണ് പറയുന്നതെങ്കിലും ഇത് ഒരു ജനതക്കുവേണ്ടിയുള്ള പ്രതിരോധം കൂടിയാണ്. തങ്ങളുടേതായ പ്രകൃതിയും ഭാഷയും ഒടുവിൽ തങ്ങളെ തന്നെയും നഷ്ടമായ കാടിന്റെ മക്കളെ ചേർത്തുപിടിക്കാനുള്ള വെമ്പൽ വായനക്കാരനിലേക്കു സന്നിവേശിപ്പിക്കുന്ന നോവൽ ആണ് 'മണ്ണേനമ്പി '. മണ്ണിനോടും വെള്ളത്തോടും മരത്തോടും ചേർന്നു പുലരുന്ന ഉള്ളിലെ ഉറവ വറ്റാത്ത മനുഷ്യരുടെ ഒച്ചകൂടി ആണ് ഈ നോവൽ. ഊരും വീടും ഉപേക്ഷിച്ചു കാടുകയറിയ മാധുവിന്റെ ഗുഹയിൽ ആണ് നോവൽ ആരംഭിക്കുന്നത് . ഏകദേശം 15 വയസുവരെ സാധാരണ ആദിവാസി ബാലനായിരുന്ന മധുവിന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും വായനക്കാരന്റെ നെഞ്ച് പിടയാൻ കാരണമാകും. ഭവാനിയുടെ കരയിൽ പിച്ചവച്ച മാധുവിന്റെ ഓരോ അണുവിലും അവൾ അലിഞ്ഞുചേർന്നിരിക്കുന്നത് നാം അറിയുന്നു. 'ആറു മലയാളിക്ക് നൂറു മലയാളം 'എന്നതുപോലെ ഒരു നോവലിന് ഒത്തിരി മലയാളം എന്നത് ഈ നോവൽ യാഥാർഥ്യമാക്കുന്നു. ഗോത്രവർഗ്ഗക്കാരുടെ തനതുഭാഷയും അവർ വന്തവാസികളോട് സംസാരിക്കുന്ന കൃത്രിമ ഭാഷയും തമിഴിനോട് ആഭിമുഖ്യം പുലർത്തുന്ന മലയാളവും നോവലിലുണ്ട്. കാടിന്റെ മണമുള്ള ഭവാനിയിലെ വെള്ളം പോലെ തെളിമയുള്ള ഭാഷ വായനക്കാരന് കുളിരു പകരുന്നതാണ് സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഒരാനുകാലികസംഭവത്തെ ഇതിവൃത്തമായി സ്വീകരിച്ച കഥാകാരൻ അതിനു അനുയോജ്യമായ കഥാപാത്രസൃഷ്ടിയിലും വിജയിച്ചിട്ടുണ്ട് ഈ നോവൽ മാധുവിലെക്കു മാത്രമല്ല സഞ്ചരിക്കുന്നത്. ഇത് പ്രകൃതിയിലേക്കും ചരിത്രത്തിലേക്കുമുള്ള മടക്കയാത്ര ആണ്. മനുഷ്യനിലെ കൂടിവരുന്ന സാഡിസ്റ്റു മനോഭാവത്തോടുള്ള വിചാരണ ആണ്. രേഖ ആർ താങ്കൾമ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha