മലയാള നോവൽ സാഹിത്യമാല (Malayala novel sahithyamala)

Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 3005pISBN: 9789353906702Subject(s): Malayalam Literature | Malayalam classic novel-AnthologyDDC classification: M894.812309 Summary: മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു. വായിച്ച നോവലുകളെക്കുറിച്ച് പില്‍ക്കാലേത്തക്കുവേണ്ടി കുറിപ്പുകളെഴുതി സൂക്ഷിക്കാത്തവര്‍ക്ക് ഓര്‍മ്മപുതുക്കാനും വായിക്കാത്തവയെ പരിചയപ്പെടാനും എക്കാലേത്തക്കുമുള്ള നോവല്‍സഞ്ചയം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Vol info Status Date due Barcode
BK BK
Malayalam
M894.812309 MAL (Browse shelf (Opens below)) V.1 Available 54551
BK BK
Malayalam
M894.812309 MAL.2 (Browse shelf (Opens below)) V.2 Available 54552
BK BK Kannur University Central Library
Malayalam
M894.812309 MAL.3 (Browse shelf (Opens below)) V.3 Available 54553

Vol.1
Vol.2
Vol.3

മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു. വായിച്ച നോവലുകളെക്കുറിച്ച് പില്‍ക്കാലേത്തക്കുവേണ്ടി കുറിപ്പുകളെഴുതി സൂക്ഷിക്കാത്തവര്‍ക്ക് ഓര്‍മ്മപുതുക്കാനും വായിക്കാത്തവയെ പരിചയപ്പെടാനും എക്കാലേത്തക്കുമുള്ള നോവല്‍സഞ്ചയം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha