വരളുന്ന ഭൂമി വറ്റാതെ ഗാന്ധി (Varalunna bhoomi vattathe gandhi)

By: വീരേന്ദ്രകുമാർ,എം.പി (Veerendrakumar,M.P)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 200pISBN: 9789390234356Subject(s): Malayalam essays | Gandhian studies | Gandhian philosophy | Politics and government-IndiaDDC classification: M894.8124 Summary: ശാസ്ത്രത്തിലെ ദാർശനികത എന്ന് സാമാന്യമായി വിളിക്കാവുന്ന വിപുലമായ വിജ്ഞാന ശാഖയെപ്പറ്റി ഏറ്റവുമധികം പഠനം നടത്തിയ ആൾ, എന്റെ അറിവിൽ എം.പി. വീരേന്ദ്രകുമാറാണ്. എം.ടി. വാസുദേവൻ നായർ ഈ പ്രപഞ്ചത്തിലേക്കും അതിലെ അനന്തമായ ജീവിതത്തിലേക്കും സദാ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുകളായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്. അദ്ദേഹത്തിന്റെ ആലോചനകളിലും ആകുലതകളിലുംപെട്ട വിഷയങ്ങൾക്ക് പരിധിയില്ലായിരുന്നു: മനുഷ്യൻ, അവന്റെ സ്വാതന്ത്യം, ജനാധിപത്യം, ഫാസിസം, പ്രകൃതി; അതിനേല്ക്കുന്ന മുറിവുകൾ, യാത്ര, മതം, ആത്മീയത, ദർശനം, സാഹിത്യം, രാഷ്ട്രീയം, കാലാവസ്ഥാ വ്യതിയാനം,… വീരേന്ദ്രകുമാറിന്റെ മനസ്സും ബുദ്ധിയും ചെന്നുതൊടാത്ത ഇടങ്ങളില്ല. അവസാന കാലങ്ങളിലും തന്റെ ധൈഷണിക സർഗാത്മകത തിളക്കം ചോരാതെ അദ്ദേഹം നിലനിർത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനവും അതിനുള്ള തെളിവാണ്. വാട്ടം തട്ടാത്ത പ്രതിഭയ്ക്കും പ്രതിബദ്ധതയ്ക്കുമുള്ള അടിവരകളാണ്. ഭൂമി അക്ഷയഖനിയല്ലെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. എടുത്താൽ തീരാവുന്ന ധാതുക്കളും വിഭവങ്ങളുമേ അതിലുള്ളുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയുടെ രണ്ടാമത്തെ പ്രമാണമെന്തെന്നാൽ, പ്രകൃതിയിൽ മൃഗങ്ങൾ അവരുടെ കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണ്. ഇതുപോലെ മനുഷ്യനും അവരുടെ മാത്രം കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇന്നു നമ്മൾ എത്തിനില്ക്കുന്ന ഈ ഗുരുതരസ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. പകരം, എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ സർവത്ര നാശമാണ് നമ്മുടെ ആർത്തിപൂണ്ട ചെയ്തികൾ വരുത്തിവെച്ചിരിക്കുന്നത്. നിരക്ഷരരായ ലക്ഷോപലക്ഷം ജനങ്ങളെ, വെബ്ബിനും മൊബൈലിനും, മുൻപുള്ള ആ കാലഘട്ടത്തിൽ, സ്വാതന്ത്യ സമരത്തിൽ ഗാന്ധിജിക്ക് അണിനിരത്താൻ കഴിഞ്ഞത് അത്യന്തം അദ്ഭുതകരമായിരുന്നു. ‘അസാധ്യം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു ഇച്ഛാശക്തിയും മാനവിക സ്‌നേഹവും മാത്രം കൈമുതലാക്കി ഗാന്ധിജി കൈവരിച്ച ഈ നേട്ടം. ചരിത്രപരമായ പശ്ചാത്തലത്തിൽ ഗാന്ധിജിയെ വിലയിരുത്തുമ്പോൾ, ആധുനികലോകത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും ഹ്രസ്വമായൊരു അവലോകനത്തിനു വിധേയമാക്കുന്നതിനു പ്രസക്തിയുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 VEE/V (Browse shelf (Opens below)) Available 54638

ശാസ്ത്രത്തിലെ ദാർശനികത എന്ന് സാമാന്യമായി വിളിക്കാവുന്ന വിപുലമായ വിജ്ഞാന ശാഖയെപ്പറ്റി ഏറ്റവുമധികം പഠനം നടത്തിയ ആൾ, എന്റെ അറിവിൽ എം.പി. വീരേന്ദ്രകുമാറാണ്.
എം.ടി. വാസുദേവൻ നായർ

ഈ പ്രപഞ്ചത്തിലേക്കും അതിലെ അനന്തമായ ജീവിതത്തിലേക്കും സദാ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുകളായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്.
അദ്ദേഹത്തിന്റെ ആലോചനകളിലും ആകുലതകളിലുംപെട്ട വിഷയങ്ങൾക്ക് പരിധിയില്ലായിരുന്നു: മനുഷ്യൻ, അവന്റെ സ്വാതന്ത്യം,
ജനാധിപത്യം, ഫാസിസം, പ്രകൃതി; അതിനേല്ക്കുന്ന മുറിവുകൾ, യാത്ര, മതം, ആത്മീയത, ദർശനം, സാഹിത്യം, രാഷ്ട്രീയം, കാലാവസ്ഥാ വ്യതിയാനം,… വീരേന്ദ്രകുമാറിന്റെ മനസ്സും ബുദ്ധിയും ചെന്നുതൊടാത്ത ഇടങ്ങളില്ല. അവസാന കാലങ്ങളിലും തന്റെ ധൈഷണിക സർഗാത്മകത തിളക്കം ചോരാതെ അദ്ദേഹം നിലനിർത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനവും അതിനുള്ള തെളിവാണ്. വാട്ടം തട്ടാത്ത പ്രതിഭയ്ക്കും പ്രതിബദ്ധതയ്ക്കുമുള്ള അടിവരകളാണ്.

ഭൂമി അക്ഷയഖനിയല്ലെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. എടുത്താൽ തീരാവുന്ന ധാതുക്കളും വിഭവങ്ങളുമേ അതിലുള്ളുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയുടെ രണ്ടാമത്തെ പ്രമാണമെന്തെന്നാൽ, പ്രകൃതിയിൽ മൃഗങ്ങൾ അവരുടെ കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണ്. ഇതുപോലെ മനുഷ്യനും അവരുടെ മാത്രം കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇന്നു നമ്മൾ എത്തിനില്ക്കുന്ന ഈ ഗുരുതരസ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. പകരം, എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ സർവത്ര നാശമാണ് നമ്മുടെ ആർത്തിപൂണ്ട ചെയ്തികൾ വരുത്തിവെച്ചിരിക്കുന്നത്.

നിരക്ഷരരായ ലക്ഷോപലക്ഷം ജനങ്ങളെ, വെബ്ബിനും മൊബൈലിനും, മുൻപുള്ള ആ കാലഘട്ടത്തിൽ, സ്വാതന്ത്യ സമരത്തിൽ ഗാന്ധിജിക്ക് അണിനിരത്താൻ കഴിഞ്ഞത് അത്യന്തം അദ്ഭുതകരമായിരുന്നു. ‘അസാധ്യം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു ഇച്ഛാശക്തിയും മാനവിക സ്‌നേഹവും മാത്രം കൈമുതലാക്കി ഗാന്ധിജി കൈവരിച്ച ഈ നേട്ടം. ചരിത്രപരമായ പശ്ചാത്തലത്തിൽ ഗാന്ധിജിയെ വിലയിരുത്തുമ്പോൾ, ആധുനികലോകത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും ഹ്രസ്വമായൊരു അവലോകനത്തിനു വിധേയമാക്കുന്നതിനു പ്രസക്തിയുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha