Normal view MARC view ISBD view

ഇത്തിരി വട്ടത്തിലെ കടൽ (Ithiri vattathile kadal)

By: അനീസ് സലിം (Anees Saleem).
Contributor(s): സ്മിത മീനാക്ഷി (Smitha Meenakshi).
Material type: TextTextPublisher: കോഴിക്കോട് (Kozhikkode) മാതൃഭുമി 2019Description: 263p.ISBN: 9788182679528.Uniform titles: The small - town sea Subject(s): Indian english novel-Malayalam translationDDC classification: M823.9 Summary: ചെറിയൊരു പട്ടണവും അതിന്റെ പങ്കായ ഇത്തിരിക്കടലും. ആ കടലിനെ നിന്ന നില്‍പ്പിൽ ഒന്നു കുനിയുകപോലും ചെയ്യാതെ താഴേയ്ക്കെത്തി നോക്കുന്ന കുന്നും ആളുകൾ വന്നു കടൽ കാണുന്നൊരു ബീച്ചും എല്ലാവരിൽ നിന്നും മറച്ച്, പാറക്കെട്ടുകൾ കൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന മറ്റൊരു ചെറിയ ബീച്ചും കുന്നിൻ‌മുകളിൽ ഒറ്റത്തവണയുപയോഗിച്ച് വെറുതെ വിട്ട ഒരു ഹെലിപ്പാഡുമുണ്ട്, പട്ടണത്തിന്റേതായി ബാക്കിയുള്ള ചുറ്റുവട്ടങ്ങളിൽ ഒരു റെയിൽ‌വേ സ്റ്റേഷനും സാധാരണ ജനജീവിതവും. കഥയുടെ പശ്ചാത്തലം ഈ ചെറിയ കടലോരപ്പട്ടണമാണ്‌. കഥ പറയുന്നത് കൗമാരത്തിന്‍റെ തുടക്കത്തിലുള്ള ഒരു കുട്ടിയാണ്‌. എഴുത്തുകാരനായ പിതാവിന്റെ രചനകളെ തിരസ്കരിച്ച പ്രശസ്തനായ ഒരു ലിറ്റററി ഏജന്റിന്‌ അയയ്ക്കുന്ന സൃഷ്ടിയാണവന്‍റെ രചന. ആ സൃഷ്ടിയിലേയ്ക്കിറങ്ങും മുൻപ് അവനെക്കുറിച്ചുള്ള ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജനിച്ചു വീണ ദിവസം തന്നെ, താനൊരു കഥാകാരനാകുമെന്ന പിതാവിന്റെ പ്രവചനം കേൾക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്ത കുട്ടിയാണവൻ. അവന്റെ കാഴ്ചയും കേൾ‌വിയും അനുഭവങ്ങളുമെല്ലാം കൗമാരക്കാരന്റേതല്ലേയെന്ന് ചിന്തിക്കാനാവില്ല, കുട്ടികളെ നാം പലപ്പോഴും ശ്രദ്ധിക്കുന്നതുപോലെ, അലസമായി, ഒരു ചെവി മാത്രം കൊടുത്തു കേൾക്കാനുമാകില്ല. ഇങ്ങനെയായിരിക്കുമ്പോഴും അവനൊരു കുട്ടിയാണ്‌, കുട്ടിത്തത്തിന്റെ കുസൃതികളും ഇഷ്ടങ്ങളും സാഹസികതാൽപ്പര്യങ്ങളും ഉള്ളവന്‍. രോഗം ബാധിച്ച വാപ്പയുടെ അന്ത്യാഭിലാഷം സഫലമാക്കുവാൻ നഗരത്തിലെ, പൂർത്തിയാകാത്ത മെട്രോ പാതയുടെ അരികിലുള്ള അപ്പാർട്ട്മെന്റിൽ നിന്നും ഇത്തിരിപ്പോന്നൊരു കടലോരപട്ടണത്തിലേക്ക് വീടു മാറേണ്ടിവന്നവൻ. പതിമൂന്നുവയസ്സ് തികയുന്നതിന്റെ പിറ്റേന്ന് വാപ്പ നഷ്ടപ്പെട്ടവൻ, അതിനു പിന്നാലെ വീണ്ടും നഷ്ടങ്ങൾ സഹിക്കാൻ ബാക്കിയായവൻ.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M823.9 ANE/I (Browse shelf) Available 49855

ചെറിയൊരു പട്ടണവും അതിന്റെ പങ്കായ ഇത്തിരിക്കടലും. ആ കടലിനെ നിന്ന നില്‍പ്പിൽ ഒന്നു കുനിയുകപോലും ചെയ്യാതെ താഴേയ്ക്കെത്തി നോക്കുന്ന കുന്നും ആളുകൾ വന്നു കടൽ കാണുന്നൊരു ബീച്ചും എല്ലാവരിൽ നിന്നും മറച്ച്, പാറക്കെട്ടുകൾ കൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന മറ്റൊരു ചെറിയ ബീച്ചും കുന്നിൻ‌മുകളിൽ ഒറ്റത്തവണയുപയോഗിച്ച് വെറുതെ വിട്ട ഒരു ഹെലിപ്പാഡുമുണ്ട്, പട്ടണത്തിന്റേതായി ബാക്കിയുള്ള ചുറ്റുവട്ടങ്ങളിൽ ഒരു റെയിൽ‌വേ സ്റ്റേഷനും സാധാരണ ജനജീവിതവും.
കഥയുടെ പശ്ചാത്തലം ഈ ചെറിയ കടലോരപ്പട്ടണമാണ്‌. കഥ പറയുന്നത് കൗമാരത്തിന്‍റെ തുടക്കത്തിലുള്ള ഒരു കുട്ടിയാണ്‌. എഴുത്തുകാരനായ പിതാവിന്റെ രചനകളെ തിരസ്കരിച്ച പ്രശസ്തനായ ഒരു ലിറ്റററി ഏജന്റിന്‌ അയയ്ക്കുന്ന സൃഷ്ടിയാണവന്‍റെ രചന. ആ സൃഷ്ടിയിലേയ്ക്കിറങ്ങും മുൻപ് അവനെക്കുറിച്ചുള്ള ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജനിച്ചു വീണ ദിവസം തന്നെ, താനൊരു കഥാകാരനാകുമെന്ന പിതാവിന്റെ പ്രവചനം കേൾക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്ത കുട്ടിയാണവൻ.
അവന്റെ കാഴ്ചയും കേൾ‌വിയും അനുഭവങ്ങളുമെല്ലാം കൗമാരക്കാരന്റേതല്ലേയെന്ന് ചിന്തിക്കാനാവില്ല, കുട്ടികളെ നാം പലപ്പോഴും ശ്രദ്ധിക്കുന്നതുപോലെ, അലസമായി, ഒരു ചെവി മാത്രം കൊടുത്തു കേൾക്കാനുമാകില്ല. ഇങ്ങനെയായിരിക്കുമ്പോഴും അവനൊരു കുട്ടിയാണ്‌, കുട്ടിത്തത്തിന്റെ കുസൃതികളും ഇഷ്ടങ്ങളും സാഹസികതാൽപ്പര്യങ്ങളും ഉള്ളവന്‍. രോഗം ബാധിച്ച വാപ്പയുടെ അന്ത്യാഭിലാഷം സഫലമാക്കുവാൻ നഗരത്തിലെ, പൂർത്തിയാകാത്ത മെട്രോ പാതയുടെ അരികിലുള്ള അപ്പാർട്ട്മെന്റിൽ നിന്നും ഇത്തിരിപ്പോന്നൊരു കടലോരപട്ടണത്തിലേക്ക് വീടു മാറേണ്ടിവന്നവൻ. പതിമൂന്നുവയസ്സ് തികയുന്നതിന്റെ പിറ്റേന്ന് വാപ്പ നഷ്ടപ്പെട്ടവൻ, അതിനു പിന്നാലെ വീണ്ടും നഷ്ടങ്ങൾ സഹിക്കാൻ ബാക്കിയായവൻ.

There are no comments for this item.

Log in to your account to post a comment.

Click on an image to view it in the image viewer

Powered by Koha

//