മാർക്സിയൻ ദർശനത്തിന് ഒരാമുഖം (Marxian darshanathinu oru amukham)

By: സെബാസ്റ്റ്യൻ കാപ്പൻ (Sebastian Kappan)Contributor(s): സെബാസ്റ്റ്യൻ വട്ടമറ്റം (Sebastian Vattamattam),EdMaterial type: TextTextPublication details: Kottayam: Sahitya pravarthaka sahakarana sangham, 2012Description: 93pISBN: 9780000191373Subject(s): Marxism-communism-India Marxist philosophyDDC classification: M320.5315 Summary: 'മാർക്സിയൻ ദർശനത്തിന് ഒരാമുഖം' മാർക്സിന്റെ ദർശനങ്ങളിലേക്ക് നടന്നു കയറാൻ വഴിവെട്ടിത്തരുന്ന ഒരു കൈപ്പുസ്തകമാണ്. ഹെഗലിന്റെ താർക്കികരീതികളെ പരിചയപ്പെടുത്തി, മനുഷ്യൻ എങ്ങനെ ഒരു താർക്കികജീവിയാണ് എന്ന് എണ്ണിപ്പറഞ്ഞ്, അന്യസാല്ക്കരണം എന്നതിന്റെ വിവിധ മാനങ്ങളിൽ ചെന്ന് കയറി, കമ്മ്യൂണിസത്തിന്റെ പ്രായോഗികതയും ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വർഗ്ഗപരമായ ചരിത്രവ്യാഖ്യാനവും പരിചയപ്പെടുത്തി, മതമായി മാറുന്ന മാർക്സിസത്തെ പറ്റിയുള്ള ആകുലതകൾ പങ്കുവച്ച് നീങ്ങുന്നതാണ് ഈ കൃതി. ഹെഗെലിൽ നിന്ന് മാർക്സിലെക്കെത്തുന്ന ആ വഴിയിൽ നിന്ന് നമുക്ക് കാണാം, മൂലധനമല്ല ഗ്രുന്ദ്രിസ്സെയാണ് അച്ചനെ മാർക്സിലേക്ക് അടുപ്പിച്ചത് എന്ന്. താർക്കിക ഗതിയുടെ കർതൃത്വത്തിലെ വിയോജിപ്പുകളെ ചൂണ്ടിക്കാട്ടി ഹെഗെലിൽ നിന്ന് മാർക്സിലെക്ക് നീങ്ങുന്ന ഒരു ദർശനരീതിയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ആശയം പ്രകൃതിയാവുന്ന ഹെഗേലിനെ തള്ളിപ്പറഞ്ഞ് മൂർത്തമനുഷ്യനെ ചരിത്രഗതിയുടെ സൂത്രധാരനാക്കുന്ന മാർക്സ്. കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ സമാന സുവിശേഷങ്ങളിലാണ്(Synoptic Gospels) കാപ്പന്റെ ക്രിസ്തുവിനെ നമുക്ക് കാണാൻ കഴിയുക. ക്രൈസ്തവസഭ ക്രിസ്തുവിനെ വ്യാഖ്യാനിക്കാൻ ഉയർത്തിപ്പിടിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിൽ യേശുചരിത്രത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയെ കേൾക്കാനാവൂ എന്നദ്ദേഹം പറയുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M320.5315 SEB/M (Browse shelf (Opens below)) Available 37498

'മാർക്സിയൻ ദർശനത്തിന് ഒരാമുഖം' മാർക്സിന്റെ ദർശനങ്ങളിലേക്ക് നടന്നു കയറാൻ വഴിവെട്ടിത്തരുന്ന ഒരു കൈപ്പുസ്തകമാണ്. ഹെഗലിന്റെ താർക്കികരീതികളെ പരിചയപ്പെടുത്തി, മനുഷ്യൻ എങ്ങനെ ഒരു താർക്കികജീവിയാണ് എന്ന് എണ്ണിപ്പറഞ്ഞ്, അന്യസാല്ക്കരണം എന്നതിന്റെ വിവിധ മാനങ്ങളിൽ ചെന്ന് കയറി, കമ്മ്യൂണിസത്തിന്റെ പ്രായോഗികതയും ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വർഗ്ഗപരമായ ചരിത്രവ്യാഖ്യാനവും പരിചയപ്പെടുത്തി, മതമായി മാറുന്ന മാർക്സിസത്തെ പറ്റിയുള്ള ആകുലതകൾ പങ്കുവച്ച് നീങ്ങുന്നതാണ് ഈ കൃതി. ഹെഗെലിൽ നിന്ന് മാർക്സിലെക്കെത്തുന്ന ആ വഴിയിൽ നിന്ന് നമുക്ക് കാണാം, മൂലധനമല്ല ഗ്രുന്ദ്രിസ്സെയാണ് അച്ചനെ മാർക്സിലേക്ക് അടുപ്പിച്ചത് എന്ന്. താർക്കിക ഗതിയുടെ കർതൃത്വത്തിലെ വിയോജിപ്പുകളെ ചൂണ്ടിക്കാട്ടി ഹെഗെലിൽ നിന്ന് മാർക്സിലെക്ക് നീങ്ങുന്ന ഒരു ദർശനരീതിയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ആശയം പ്രകൃതിയാവുന്ന ഹെഗേലിനെ തള്ളിപ്പറഞ്ഞ് മൂർത്തമനുഷ്യനെ ചരിത്രഗതിയുടെ സൂത്രധാരനാക്കുന്ന മാർക്സ്. കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ സമാന സുവിശേഷങ്ങളിലാണ്(Synoptic Gospels) കാപ്പന്റെ ക്രിസ്തുവിനെ നമുക്ക് കാണാൻ കഴിയുക.

ക്രൈസ്തവസഭ ക്രിസ്തുവിനെ വ്യാഖ്യാനിക്കാൻ ഉയർത്തിപ്പിടിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിൽ യേശുചരിത്രത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയെ കേൾക്കാനാവൂ എന്നദ്ദേഹം പറയുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha