കാളിദാസ കൃതികൾ (kalidasa Kruthikal)

By: കാളിദാസൻ (Kalidasa)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2005Edition: 2nd edDescription: 1008pISBN: 81-264-0934-7; 9788126409341Contained works: KalidasaSubject(s): Kalidasa krithikal Sanskrit drama Sanskrit literatureDDC classification: M891.22 Summary: ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും ചരിത്രത്തില്‍ ഒരിക്കലും ലംഘിക്ക പ്പെട്ടിട്ടില്ലാത്ത ഒരു പൊതുനിയോഗമുണ്ട്; പാവനമായ ഒരു കുലധര്‍മ്മം അനുഷ്ഠിക്കുന്നതുപോലെ ഭാരതീയഭാഷകള്‍ ഒന്നൊഴിയാതെ ഈ കടംവീട്ടുന്ന കടമ വീഴ്ചകൂടാതെ നിറവേറ്റിപ്പോന്നിട്ടുണ്ട്. കാളിദാസനെ സ്വന്തമാക്കിയെടുക്കുക, എന്നതാണ് ആ നിയോഗം. ഒറ്റക്കൈകൊണ്ട് തീര്‍ക്കാവുന്നതായിരുന്നില്ല ഈ ജോലി. അനേകം കൈകള്‍ ഉപയോഗിച്ചാണ് ദേവഭാഷയുടെ ആ കവിയെ ഓരോ ഭാരതീയഭാഷയും സ്വന്തം തറവാട്ടിലേക്ക് അധിനിവേശം ചെയ്യിച്ചത്. ഒരെഴുത്തുകാരനെ മറ്റൊരു ഭാഷയില്‍ സംക്രമണം ചെയ്യിക്കുവാന്‍ നമ്മുടെ പതിവുവഴി വിവര്‍ത്തനമാണ്. സാഹിത്യത്തിന്റെ അന്യഭാഷാപ്രവേശത്തിനുള്ള മുഖ്യമാര്‍ഗം അഥവാ ഏകമാര്‍ഗം മൊഴിമാറ്റം തന്നെയാണ് ('മൊഴിമാറ്റം' എന്ന വാക്കിന് ഇക്കാലത്ത് വ്യത്യസ്തമായ ഒരു അര്‍ത്ഥസൂചന കൈവന്നിട്ടുണ്ടെന്ന് ഞാന്‍ ഓര്‍ക്കാതില്ല). എങ്കിലും വ്യാഖ്യാനം തുടങ്ങിയ മറ്റ് വഴികളും ഉണ്ടെന്ന് നാം മറന്നുകളയരുത്. കാളിദാസവിവര്‍ത്തനം എന്നുള്ളത് സര്‍വ്വഭാരതീയഭാഷകളിലും വേറെത്തന്നെ ഒരു വകുപ്പാണ്. സാക്ഷാല്‍ വ്യാസവാല്മീകിമഹര്‍ഷിമാരുടെ ഇതിഹാസങ്ങള്‍പോലും ഇത്രയേറെ ഇന്ത്യന്‍ ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടില്ല. മലയാളത്തില്‍ മഹാകവിയുടെ കാവ്യനാടകവിവര്‍ത്തനങ്ങള്‍ വലിയൊരു ഗ്രന്ഥസമുച്ചയംതന്നെയാണ്. ഏറ്റവും കൂടുതല്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടവയാണ് കാളിദാസകൃതികള്‍. നാടകങ്ങളില്‍ ശാകുന്തളത്തിന് മലയാളത്തില്‍ വന്ന തര്‍ജ്ജമകള്‍ എണ്ണത്തില്‍ ലോകസാഹിത്യത്തിലെ റെക്കാര്‍ഡ് ആയിക്കൂടായ്കയില്ല. കാവ്യങ്ങളില്‍ മേഘസന്ദേശത്തിനും കുമാരസംഭവത്തിനും രഘുവംശത്തിനും ഉണ്ടായ വിവര്‍ത്തനങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴും കാളിദാസകൃതികള്‍ തര്‍ജ്ജമ ചെയ്ത് കൈയെഴുത്തുപ്രതിയുമായി പ്രതീക്ഷയോടെ കഴിയുന്ന എത്രയോ സാഹിത്യോപാസകര്‍ കേരളത്തില്‍ ഉണ്ടെന്ന് നമുക്കറിയാം. പ്രേയസിയുടെ രൂപശോഭയുടെ സാദൃശ്യം പ്രകൃതിയില്‍ ഒരിടത്തും ഒത്തുചേര്‍ന്നുകാണാനാവുകയില്ലെന്ന് വിലപിക്കുന്ന വിരഹിയായ യക്ഷനെപ്പോലെ കാളിദാസകാന്തി ഒരു തര്‍ജ്ജമയിലും സമ്പൂര്‍ണ്ണതയില്‍ കാണാനാവാതെ വ്യാകുലിതരാണ് നാമെന്ന് സധൈര്യം പറയാം. വിവര്‍ത്തകര്‍ക്കും ഈ മോഹഭംഗം ഉള്ളതിനാലാവാം കാളിദാസകൃതികള്‍ മലയാളത്തില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.22 KAL/K (Browse shelf (Opens below)) Available 41539
BK BK
Malayalam
Malayalam Collection M891.22 KAL/K (Browse shelf (Opens below)) Available 16285

Includes index.

ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും ചരിത്രത്തില്‍ ഒരിക്കലും ലംഘിക്ക പ്പെട്ടിട്ടില്ലാത്ത ഒരു പൊതുനിയോഗമുണ്ട്; പാവനമായ ഒരു കുലധര്‍മ്മം അനുഷ്ഠിക്കുന്നതുപോലെ ഭാരതീയഭാഷകള്‍ ഒന്നൊഴിയാതെ ഈ കടംവീട്ടുന്ന കടമ വീഴ്ചകൂടാതെ നിറവേറ്റിപ്പോന്നിട്ടുണ്ട്. കാളിദാസനെ സ്വന്തമാക്കിയെടുക്കുക, എന്നതാണ് ആ നിയോഗം. ഒറ്റക്കൈകൊണ്ട് തീര്‍ക്കാവുന്നതായിരുന്നില്ല ഈ ജോലി. അനേകം കൈകള്‍ ഉപയോഗിച്ചാണ് ദേവഭാഷയുടെ ആ കവിയെ ഓരോ ഭാരതീയഭാഷയും സ്വന്തം തറവാട്ടിലേക്ക് അധിനിവേശം ചെയ്യിച്ചത്. ഒരെഴുത്തുകാരനെ മറ്റൊരു ഭാഷയില്‍ സംക്രമണം ചെയ്യിക്കുവാന്‍ നമ്മുടെ പതിവുവഴി വിവര്‍ത്തനമാണ്. സാഹിത്യത്തിന്റെ അന്യഭാഷാപ്രവേശത്തിനുള്ള മുഖ്യമാര്‍ഗം അഥവാ ഏകമാര്‍ഗം മൊഴിമാറ്റം തന്നെയാണ് ('മൊഴിമാറ്റം' എന്ന വാക്കിന് ഇക്കാലത്ത് വ്യത്യസ്തമായ ഒരു അര്‍ത്ഥസൂചന കൈവന്നിട്ടുണ്ടെന്ന് ഞാന്‍ ഓര്‍ക്കാതില്ല). എങ്കിലും വ്യാഖ്യാനം തുടങ്ങിയ മറ്റ് വഴികളും ഉണ്ടെന്ന് നാം മറന്നുകളയരുത്. കാളിദാസവിവര്‍ത്തനം എന്നുള്ളത് സര്‍വ്വഭാരതീയഭാഷകളിലും വേറെത്തന്നെ ഒരു വകുപ്പാണ്. സാക്ഷാല്‍ വ്യാസവാല്മീകിമഹര്‍ഷിമാരുടെ ഇതിഹാസങ്ങള്‍പോലും ഇത്രയേറെ ഇന്ത്യന്‍ ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടില്ല. മലയാളത്തില്‍ മഹാകവിയുടെ കാവ്യനാടകവിവര്‍ത്തനങ്ങള്‍ വലിയൊരു ഗ്രന്ഥസമുച്ചയംതന്നെയാണ്. ഏറ്റവും കൂടുതല്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടവയാണ് കാളിദാസകൃതികള്‍. നാടകങ്ങളില്‍ ശാകുന്തളത്തിന് മലയാളത്തില്‍ വന്ന തര്‍ജ്ജമകള്‍ എണ്ണത്തില്‍ ലോകസാഹിത്യത്തിലെ റെക്കാര്‍ഡ് ആയിക്കൂടായ്കയില്ല. കാവ്യങ്ങളില്‍ മേഘസന്ദേശത്തിനും കുമാരസംഭവത്തിനും രഘുവംശത്തിനും ഉണ്ടായ വിവര്‍ത്തനങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴും കാളിദാസകൃതികള്‍ തര്‍ജ്ജമ ചെയ്ത് കൈയെഴുത്തുപ്രതിയുമായി പ്രതീക്ഷയോടെ കഴിയുന്ന എത്രയോ സാഹിത്യോപാസകര്‍ കേരളത്തില്‍ ഉണ്ടെന്ന് നമുക്കറിയാം. പ്രേയസിയുടെ രൂപശോഭയുടെ സാദൃശ്യം പ്രകൃതിയില്‍ ഒരിടത്തും ഒത്തുചേര്‍ന്നുകാണാനാവുകയില്ലെന്ന് വിലപിക്കുന്ന വിരഹിയായ യക്ഷനെപ്പോലെ കാളിദാസകാന്തി ഒരു തര്‍ജ്ജമയിലും സമ്പൂര്‍ണ്ണതയില്‍ കാണാനാവാതെ വ്യാകുലിതരാണ് നാമെന്ന് സധൈര്യം പറയാം. വിവര്‍ത്തകര്‍ക്കും ഈ മോഹഭംഗം ഉള്ളതിനാലാവാം കാളിദാസകൃതികള്‍ മലയാളത്തില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha