പ്രാചീന മലയാളം (Pracheena Malayalam)

By: ചട്ടമ്പി സ്വാമികൾ (Chattambi Swamikal)Material type: TextTextPublication details: Pala: Sahrudaya Books, 2001Description: 132pSubject(s): caste system-kerala Ancient Kerala | Kerala- social conditions | brahmins-kerala renaissance leader-keralaDDC classification: M305.5122 Summary: കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യത്തിനെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ വളരെ വ്യക്തമായും സംക്ഷിപ്തമായും തന്റെ അവതാരികയില്‍ ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട് – “മലയാള ബ്രാഹ്മണര്‍ക്കു കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നു പലരും സമ്മതിച്ചുവരുന്നു. ഈ അവകാശങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ പറയുന്നതു രണ്ടു സംഗതികളെയാകുന്നു. 1. പരശുരാമന്‍ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്കു അതിനെ ദാനം ചെയ്തു എന്നുള്ളത്. 2. ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളത്. പഴയ പ്രമാണങ്ങള്‍, പാരമ്പര്യങ്ങള്‍, നടപടികള്‍ഇവയില്‍നിന്നും സര്‍വസമ്മതമായ യുക്തിവാദങ്ങളില്‍നിന്നും മേല്പറഞ്ഞ രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ടു കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.” ഈ കൃതിയുടെ ഒന്നാം ഭാഗത്തിലൂടെ തന്നെ ശ്രുതി, യുക്തി, അനുഭവം എന്നിവയെ പ്രമാണമാക്കി മേല്‍ പറഞ്ഞ എല്ലാ മിഥ്യാധാരണകളെയും പൊളിച്ചെഴുതുവാന്‍ സ്വാമികള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുള്ളത് സ്വാമികളുടെ ചരിത്രപാണ്ഡിത്യം, തര്‍ക്കശാസ്ത്രജ്ഞാനം, കുശാഗ്രബുദ്ധി എന്നിവയ്ക്ക് ഉത്തമ നിദര്‍ശനമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M305.5122 CHA/P (Browse shelf (Opens below)) Available 08214

കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യത്തിനെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ വളരെ വ്യക്തമായും സംക്ഷിപ്തമായും തന്റെ അവതാരികയില്‍ ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട് –

“മലയാള ബ്രാഹ്മണര്‍ക്കു കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നു പലരും സമ്മതിച്ചുവരുന്നു. ഈ അവകാശങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ പറയുന്നതു രണ്ടു സംഗതികളെയാകുന്നു.

1. പരശുരാമന്‍ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്കു അതിനെ ദാനം ചെയ്തു എന്നുള്ളത്.

2. ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളത്.

പഴയ പ്രമാണങ്ങള്‍, പാരമ്പര്യങ്ങള്‍, നടപടികള്‍ഇവയില്‍നിന്നും സര്‍വസമ്മതമായ യുക്തിവാദങ്ങളില്‍നിന്നും മേല്പറഞ്ഞ രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ടു കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.”

ഈ കൃതിയുടെ ഒന്നാം ഭാഗത്തിലൂടെ തന്നെ ശ്രുതി, യുക്തി, അനുഭവം എന്നിവയെ പ്രമാണമാക്കി മേല്‍ പറഞ്ഞ എല്ലാ മിഥ്യാധാരണകളെയും പൊളിച്ചെഴുതുവാന്‍ സ്വാമികള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുള്ളത് സ്വാമികളുടെ ചരിത്രപാണ്ഡിത്യം, തര്‍ക്കശാസ്ത്രജ്ഞാനം, കുശാഗ്രബുദ്ധി എന്നിവയ്ക്ക് ഉത്തമ നിദര്‍ശനമാണ്.

There are no comments on this title.

to post a comment.

Powered by Koha