മരങ്ങൾ ഓടുന്ന വഴിയേ (Marangal odunna vazhiye) (Record no. 60617)

000 -LEADER
fixed length control field 07453nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353901455
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M915.4
Item number LIP/M
100 ## - MAIN ENTRY--AUTHOR NAME
Personal name ലിപിൻരാജ് ,എം.പി (Lipinraj, M P)
245 ## - TITLE STATEMENT
Title മരങ്ങൾ ഓടുന്ന വഴിയേ (Marangal odunna vazhiye)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (DC Books)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 125 p.
520 ## - SUMMARY, ETC.
Summary, etc അറിവിൻ്റെ മാറ്റുരയ്ക്കലായ സിവിൽ സർവ്വീസ് പരീക്ഷയെന്ന ഒരു വ്യക്തിയെ ഒരു മികച്ച സിവിൽ സെർവ്വൻറായി മാററ്റിയെടുക്കുന്നതാണ് ട്രെയിനിംങ്ങ് കാലം. അത്തരത്തിൽ 2012 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ അമ്മ മലയാളത്തെ കൂട്ടുപിടിച്ച് ഇരുനൂറ്റി ഇരുപത്തിനാലാം റാങ്ക് നേടിയ ,ഒ എൻ വിയുടെ വാക്കുകളിൽ 'മലയാളത്തിൻ്റെ ഒന്നാം റാങ്കുകാരനായ ' ലിപിൻ രാജ് എം.പിയുടെ സിവിൽ സർവ്വീസ് ട്രെയിനിംഗും അതിനോടുനുബന്ധിച്ച് നടത്തിയ ഭാരതത്തിൻ്റെ നാലതിരു തൊടുന്ന യാത്രകളുടെ അനുഭവക്കുറിപ്പുകളടങ്ങിയ മനോഹര ഗ്രന്ഥം . അക്ഷരം നുകർന്നു തന്ന അമ്മയ്ക്ക് സമർപ്പിച്ചുക്കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥത്തിൻ്റെ ആദ്യ ഭാഗത്ത് തൻ്റെ അക്കാദമി ജീവിതത്തെ വളരെ മനോഹരമായി വർണ്ണിക്കുകയാണ് ലേഖകൻ. ചിട്ടയായ പരിശീലനങ്ങൾക്കും അനുഭവ പാഠങ്ങൾക്കും ശേഷം അടിമുടി മാറ്റങ്ങർക്കു വിധേയനായി ഭരണചക്രം തിരിക്കാൻ പ്രാപ്തരാകുന്നതിൻ്റെ വിവിധ രംഗങ്ങൾ. അപ്രതീക്ഷിതമായി മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമുമായി ഉണ്ടായ കണ്ടുമുട്ടലും അന്ന് അദ്ദേഹം പങ്കുവെച്ച ആശയങ്ങളും, അത് തന്നിൽ ഉളവാക്കിയ മാറ്റങ്ങളും ജീവിതത്തിൽ ഇന്നോളം പിന്തുടരുന്ന ലേഖകൻ തൻ്റെ ചേംബറിൻ്റെ വാതിൽ മാത്രമല്ല, ഭാരത ജനതയുടെ സേവനത്തിനായി തൻ്റെ ഹൃദയത്തിൻ്റെ വാതിലുകളും തുറന്നിട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്. 'നാം അനുഭവിക്കാത്ത ജീവിതങ്ങൾ വെറും കെട്ടുകഥകളാണല്ലോ ''; അതിനാൽ ഭാരത ജനതയുടെ വിധങ്ങളായ ജീവിതങ്ങൾ അനുഭവിച്ചറിയാനായി നടത്തിയ യാത്രകളും അതിനിടയിൽ സന്ദർശിച്ച 'ഗാന്ധിയൻ വില്ലേജ് റിപ്പബ്ലിക്കുകളായ ' പിപ്പ് ലാന്ത്രി, ഉർമാഞ്ചി തുടങ്ങിയ ഗ്രാമ പ്രദേശങ്ങളും.. കാഴ്ച്ചപകർന്ന അന്ധതയെ പറ്റി ചിന്ത പകർന്ന വരാണ സിയും, മത്തേരാൻ കുന്നുകളും ടോയ്‌ട്രെയിനും സ്വരുപാനന്ദനും 'ഡബിൾ ഇക്കാത്ത്' ആയ പാട്ടൺ പട്ടോലകളും ഖ ജജ്യാറും കാമാഖ്യ ചിറാപുഞ്ചി മാജുലി, ലേഖാ പാനി തുടങ്ങിയ കിഴക്കേന്ത്യൻ വിസ്മയങ്ങളും പുസ്തകത്താളുകളിൽ മാത്രം പരിചിതമായിരുന്ന ഹുസൈനി വാലയും അമൃത് സറും, ഭാവ്നഗറുമെല്ലാം ആസ്വാദകരുടെ മനസ്സിൽ കുളിർ നിറയ്ക്കുക്കുമെന്നതിൽ സംശയമില്ല. യാത്രയ്ക്കിടയിൽ താൻ കണ്ടുമുട്ടിയവർ, തൻ്റെ നാട്ടിലെ രാമേട്ടൻ, ബാച്ച് മേറ്റ്സ് തുടങ്ങി തൻ്റെ ജീവിതത്തിൽ 'ദൈവത്തിൻ്റെ ചാരന്മാരായി 'കടന്നു വന്ന ഓരോരുത്തരുമായുള്ള അനുഭവങ്ങളും, അതിൽ നിന്നും ഉരുത്തിരിഞ്ഞ ജീവിത പാഠങ്ങളുമെല്ലാം സുവ്യക്തമായി അവതരിപ്പിക്കുന്നു. നിരാശയിലായിരുന്ന അവസങ്ങളിൽ, സ്വന്തമായ മാർഗത്തിലൂടെ , തന്നിലെ നെഗറ്റീവ് എനർജി നീക്കി പോസിറ്റീവ് എനർജിയാൽ നിറച്ചുക്കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറിയതിൻ്റെയും, ദേശസ്നേഹത്തോടെ, സത്യം, ധർമ്മം, നീതി, എന്നിവയിൽ അധിഷ്ഠിതമായ സേവനത്തിനായി യോഗ്യനാക്കിയ, തന്നെ സെലക്ടീവാക്കിയ , എല്ലാറ്റിനു മുപരി ഒരു കേരളീയനിൽ നിന്നും ഏറെ ദൂരം മാറി ഒരു ഇന്ത്യക്കാരനുമാക്കിയതുമായ ട്രെയിനിംഗ് കാലയളവിൻ്റെ നേർക്കാഴ്ച്ച . ഹൃദയസ്പപർശിയായ ജീവിതാനുഭവങ്ങൾക്കിടയിലും മേഘങ്ങൾക്കൊണ്ട് മറച്ചുവെച്ചാലും പ്രകാശം പരത്തുന്ന സൂര്യനെപ്പോലെ ശോഭിച്ചുകൊണ്ട് വായനക്കാരന് നവ ചിന്തകളും ആത്മവിശ്വാസവും പ്രചോദനവും പ്രദാനം ചെയ്യുന്ന മനോഹരകൃതി ...
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Travelogue
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 21/01/2021 140.00 M915.4 LIP/M 52141 BK
Managed by HGCL Team

Powered by Koha