രാജാരവിവർമ്മയും ചിത്രകലയും (Rajaravivarmayum chithrakalayum) (Record no. 58731)

000 -LEADER
fixed length control field 04822nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789382167747
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.50
Item number CHA/R
100 ## - MAIN ENTRY--AUTHOR NAME
Personal name ചന്ദ്രൻ,കിളിമാനൂർ (Chandran,Kilimanoor)
245 ## - TITLE STATEMENT
Title രാജാരവിവർമ്മയും ചിത്രകലയും (Rajaravivarmayum chithrakalayum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം: (Thiruvananthapuram:)
Name of publisher ചിന്ത, (Chintha,)
Year of publication 2012
300 ## - PHYSICAL DESCRIPTION
Number of Pages 264p.
520 ## - SUMMARY, ETC.
Summary, etc രവിവർമ്മയുടെ നാട്ടുകാരനും, എഴുത്തുകാരനും, നാടൻ പാട്ട്, നാടോടിക്കലകൾ എന്നിവയിലൊക്കെ ഗവേഷണം നടത്തിയിട്ടുമുള്ള കിളിമാനൂർ ചന്ദ്രൻ ആണ് ഈ കൃതിയുടെ കർത്താവ്‌. കിളിമാനൂർ രാജകുടുംബവുമായുള്ള സൗഹൃദം നിരവധി വിവരങ്ങൾ അദ്ദേഹത്തിന് ലഭ്യമാകാൻ ഇടയാക്കി. പക്ഷേ, ചില അവസരങ്ങളിലെങ്കിലും യഥാർത്ഥ സംഭവങ്ങൾ തുറന്നു വിവരിക്കാൻ അദ്ദേഹം തയ്യാറാകാത്തതും ഈ സൗഹൃദം കാരണമാകാം. ആയില്യം തിരുനാൾ മഹാരാജാവ് രവിവർമ്മയുടെ രക്ഷാധികാരിയായിരുന്നെങ്കിലും പിന്നീടവർ തമ്മിൽ തെറ്റാനിടയായ കാരണങ്ങൾ വിശ്വാസയോഗ്യമായ വിധത്തിൽ ലേഖകൻ പരാമർശിക്കുന്നില്ല. നിരവധി ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകൾ ചന്ദ്രൻ വിവരിക്കുന്നുണ്ട്. ഹംസദമയന്തി ചിത്രത്തിൽ ദമയന്തിയുടെ പ്രായക്കൂടുതൽ ചിത്രം കാണാനെത്തിയ ഒരു ബ്രാഹ്മണൻ പരിഹാസരൂപേണ ചൂണ്ടിക്കാട്ടുന്നതും അത് യഥാർത്ഥമായ ആർജ്ജവത്തോടെ രവിവർമ്മ എങ്ങനെ സ്വീകരിച്ചു എന്നതും വായനക്കാരിൽ മതിപ്പു വർദ്ധിപ്പിക്കുന്നു. ചിത്രകലാകുലപതി അയ്യായിരത്തോളം ചിത്രങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവയുടെ പാർശ്വകഥകൾ മാത്രമേ പുസ്തകത്തിൽ കാണുന്നുള്ളൂ. ഗ്രന്ഥത്തിലുടനീളം കാണുന്ന അച്ചടിപ്പിശകുകൾ വളരെക്കൂടുതലാണ്. ഇത് ചിന്ത പബ്ലിഷേഴ്സിന്റെ പ്രൂഫ്‌ റീഡർമാരെക്കുറിച്ച് സഹതാപമർഹിക്കുന്ന ഒരു വികാരമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്. ഓരോ ഖണ്ഡികയിലും ഒരു തെറ്റെങ്കിലുമുണ്ടെന്നു തോന്നുന്നു. ചിത്രകലയുടെ കുലപതിയുടെ ജീവചരിത്രം വളരെ വിശദവും സത്യസന്ധവുമായിത്തന്നെ കിളിമാനൂർ ചന്ദ്രൻ പ്രതിപാദിക്കുന്നുണ്ടെങ്കിലും, ഹാവേൽ, ആനന്ദകുമാരസ്വാമി മുതലായ നിരൂപകരുടെ വിമർശനങ്ങളേയും, അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിലുണ്ടായ ബംഗാളി ശൈലിക്കാരുടെ എതിർപ്പിന്റെയും താത്വികമായ അടിത്തറ ഗ്രന്ഥകാരൻ നൽകുന്നില്ലെന്നു മാത്രമല്ല, ഇവരുടെ വിമർശനങ്ങൾക്ക് സ്വയം മറുപടി നല്കുകയുമാണ് ചെയ്യുന്നത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Raja Ravi varma-biography
-- Painter-Kerala-Life history
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 18/03/2020 200.00 M927.50 CHA/R 50244 BK

Powered by Koha