സിമെനോന്‍, ഷോർഷ് (Simenon,georges)

മെയ്ഗ്രേയുടെ പരേതൻ (maigreyude parethan) - Kozhikode Mathrubhoomi 2022 - 208 p.

Original French title

Maigret et son mort

മരണത്തിലും നിഷ്‌കളങ്കമായ മുഖമായിരുന്നു അയാളുടേത്. പാരീസിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുവിടങ്ങളിലൊന്നില്‍വെച്ച്, രാത്രിയുടെ
മദ്ധ്യത്തിലാണ് അയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് അയാള്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഷൂള്‍ മെയ്‌ഗ്രേയെ
ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണം എന്നുമായിരുന്നു ആവശ്യം. അയാളുടെ വ്യക്തിത്വം പെട്ടെന്നുതന്നെ മെയ്‌ഗ്രേയെ ആകര്‍ഷിച്ചിരുന്നു. ഏറെ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്നോടു സഹായം ആവശ്യപ്പെട്ട ഒരാള്‍ക്ക് അതു നല്കാന്‍ പാരീസുകാരുടെ പ്രിയപ്പെട്ട കുറ്റാന്വേഷകനു കഴിയാതെവരുന്നു.
മൃതദേഹത്തിനടുത്ത് ഒന്നും പറയാതെ മെയ്‌ഗ്രേ പുകവലിച്ച് കാത്തുനിന്നു. ആ രാത്രി മുഴുവന്‍ അദ്ദേഹം അങ്ങനെയായിരുന്നു. ആ ശരീരം തന്റേതാണെന്നപോലെ. ആ പരേതന്‍ തന്റെ പരേതനാണെന്നപോലെ. പരേതനെ അവിടെവെച്ച് സ്വന്തമാക്കുകയായിരുന്നു മെയ്‌ഗ്രേ. തന്റെ
‘പരേതനെ’ ആ അവസ്ഥയിലെത്തിച്ചവരെ കണ്ടെത്താനായി ചീഫ്
ഇന്‍സ്‌പെക്ടര്‍ തീരുമാനിക്കുന്നു… അവിടെത്തുടങ്ങുകയായി അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും ദീര്‍ഘമേറിയ അനേ്വഷണം..

ലോകസാഹിത്യത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളായ ഷോര്‍ഷ് സിമെനോന്റെ പ്രസിദ്ധ കുറ്റാനേഷ്വണപരമ്പരയായ
മെയ്‌ഗ്രേ കഥകളിലെ ഇരുപത്തിയൊന്‍പതാമത്തെ കേസ്.

9789355496119


crime novel
French novel

M843.087 / SIM/S
Managed by HGCL Team

Powered by Koha