ഐസക് ഈപ്പന്‍ (Isac Eapen )

മരിച്ചവരുടെ നഗരം (Marichavarude nagaram) - Kozhikode Lipi Publication 2021 - 87p.

അല്ലെങ്കില്‍തന്നെ ലോകത്തിലെ മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം എല്ലാ കാലത്തും പഠിക്കാനുള്ള പാഠങ്ങള്‍ ആയിരുന്നല്ലോ നമ്മുടെ നരഗങ്ങള്‍.. അമൃതസറിലെ ജാലിയന്‍വാലാബാഗിലെ ഒരു മൈതാനത്ത് വിപ്ലവ ആവേശവുമായി ഒത്തുകൂടിയ കുറച്ചു സാധുക്കളുടെ ജീവിതത്തെ ഒരു ഇംഗ്ലീഷുകാരന്‍ ഒറ്റ തോക്കിലൂടെ റദ്ദു ചെയ്തത് പാഠമല്ലേ. സ്വാതന്ത്ര്യസമരത്തിനുവേണ്ടി ഇന്ത്യന്‍ തെരുവുകളില്‍ അലഞ്ഞ ഒരു വൃദ്ധനെ ബിര്‍ള ബന്ദിറിനു മുന്നില്‍ വെടിവെച്ചിട്ടത് പാഠമല്ലേ. പശുവിനെ പോറ്റി നടന്ന ഒരു പാവം ഗ്രാമീണനെ ദൈവത്തിന്റെ പേരില്‍ തല്ലിക്കൊന്നത് പാഠമല്ലേ. അങ്ങനെ എത്രയെത്രെ പാഠങ്ങള്‍. പക്ഷേ, പാഠങ്ങള്‍ മാത്രമേയുള്ളൂ. ഒന്നും അതില്‍ നിന്ന് പഠിക്കാനാവുന്നില്ല. അര്‍ത്ഥം നഷ്ടപ്പെട്ട് പോയ പാഠപുസ്തകങ്ങളാണ് ഇന്ത്യന്‍ നഗരങ്ങള്‍. സമകാലിക ഇന്ത്യന്‍ ജീവിതത്തെ, അതിന്റെ മനുഷ്യത്വരഹിതമായ ദര്‍ശനങ്ങളെ വിചാരണ ചെയ്യുന്ന കഥകള്‍. മതത്തിനെ, രാഷ്ട്രീയത്തെ, സമൂഹത്തെ മനുഷ്യസ്‌നേഹത്തിന്റെ മാപിനികള്‍കൊണ്ട് അളക്കുന്ന കഥകള്‍.

9788188027057


Story- Malayalam literature

M894.812301 / ISA/M
Managed by HGCL Team

Powered by Koha