പ്രമോദ് രാമന്‍ (Pramod Raman)

രക്ത വിലാസം (Rakthavilasam) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2022 - 167p.

പ്രമേയധീരതയും ആഖ്യാനപ്പുതുമയും കൊണ്ട് മലയാളകഥയുടെ സമകാലികതയെ അതിശയിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്റെ പ്രഥമ നോവല്‍. കുടുംബം, ഭരണകൂടം, മതം എന്നിങ്ങനെയുള്ള വിവിധ അധികാര സ്ഥാപനങ്ങള്‍ മനുഷ്യജീവിതത്തിലിടെപെട്ടുകൊണ്ട് അവരുടെ വിധിദര്‍ശികളാവുന്ന ദുരവസ്ഥയെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥകളുടെപശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന നോവലാണ് രക്തവിലാസം. ഭര്‍ത്താവ് അറക്കവാള്‍കൊണ്ട് അറുത്തുകളഞ്ഞ അര ശരീരവുമായി ജീവിക്കേണ്ടിവന്ന അരാപാത്തിമയുടെയും അവരുടെ പരമ്പരകളിലൂടെയും വളരുന്ന ഈ നോവല്‍ അധീശത്വത്താല്‍ അനാഥരും അസ്വസ്ഥരുമായ മനുഷ്യാവസ്ഥകളെ യഥാതഥമായി തുറന്നെഴുതുന്നു. അടിയന്തരാവസ്ഥയും ഭീമ കൊറേ ഗാവ് സമരവും അധികാരത്തിനെതിരെയുള്ള പ്രതിരോധ രൂപകങ്ങളായി മാറിയ രാധിക വെമുലയും ജിഗ്നേഷ് മേവാനിയും ഉമര്‍ഖാലിദുമെല്ലാം ഈ നോവലിലെ കഥാപാത്രങ്ങളായെത്തുന്നു. എഴുത്ത് ഒരു സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് പ്രഖ്യാഖിക്കുന്ന ഉജ്ജ്വലമായ രാഷ്ട്രീയ നോവല്‍.


9789354829895


Novel
Fiction
Malayalam literature

M894.8123 / PRA/R

Powered by Koha