സഞ്ജു സിറിയക് പണ്ടാരക്കളം (Sanju Cyriac Pandarakkalam)

കാൻസറും ചിത്രശലഭങ്ങളും : ഒരു അർബുദ ചികിത്സകന്റെ ഓർമ്മകൾ (CANCERUM CHITHRASALABHANGALUM : ORU ARBUDHA CHIKILSAKANTE ORMMAKAL SANJU CYRIAC PANDARAKKALAM) - കോട്ടയം ( Kottayam) ഡി സി ലൈഫ് (DC life) 2022 - 120 p.

നമ്മുടെ ജീവിതവീക്ഷണത്തെ രണ്ടുതരം വരയന്‍കുതിരകളോട് ഉപമിക്കാന്‍ കഴിയും. തന്റെ വെളുത്ത ശരീരത്തില്‍ ഇത്രയും കറുത്ത വരകള്‍ വന്നല്ലോ എന്ന് സങ്കടപ്പെടുന്ന ഒരെണ്ണവും എന്നാല്‍ തന്റെ കറുത്ത ശരീരത്തില്‍ ഇത്രയും വെളുത്ത വരകള്‍ കിട്ടിയല്ലോ എന്ന് സന്തോഷിക്കുന്ന മറ്റൊന്നും. നാം ഏതുതരം അനുഭവങ്ങള്‍ നേരിടുന്നു എന്നതല്ല അതെങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അര്‍ബുദം എന്ന രോഗം ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ നമ്മില്‍ ഭൂരിപക്ഷവും ഒന്നാമത്തെ വിഭാഗത്തിലാണ് പെടുക. അര്‍ബുദം എന്നാല്‍ മരണം എന്നൊരു വിചാരം എങ്ങനെയോ നമ്മുടെ സമൂഹമനസ്സില്‍ കയറിക്കൂടിയിട്ടുണ്ട്. അതുകൊണ്ട് ആ രോഗം നമുക്ക് സമ്മാനിക്കുന്നത് കടുത്ത നിരാശയും ദുഃഖവും ഭയവുമാണ്. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരും അപൂര്‍വ്വമായി നമുക്കിടയിലുണ്ട്. ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവര്‍ നല്ല ആത്മബലംകൊണ്ടും ശുഭചിന്തകള്‍ കൊണ്ടും രോഗത്തെയും ജീവിതത്തെയും സ്വന്തം വരുതിയിലാക്കുന്നവര്‍. അങ്ങനെ നമ്മെ പ്രചോദിപ്പിക്കുന്ന ചില അനുഭവകഥകള്‍ നമ്മോട് പങ്കുവയ്ക്കുകയാണ് ദീര്‍ഘകാലമായി അര്‍ബുദചികിത്സകനായിരിക്കുന്ന ഡോ. സഞ്ജു സിറിയക്.


9789356433236


memoir

M920 / SAN/C

Powered by Koha